Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
മുഖം തുടച്ച് വൃത്തിയാക്കുക ആയിരുന്നു. അവളെ അങ്ങനെ അടുത്ത് കിട്ടിയപ്പോൾ ഒരു ഉമ്മ കൊടുക്കണം എന്ന് അവന് തോന്നി. അവന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപേ അവൾ പെട്ടെന്ന് പുറകിലേക്ക് മാറി.
"ചെയ് നല്ലൊരു അവസരം ആയിരുന്നു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പ്രിയ അതിന് പുഞ്ചിരിച്ച് കൊണ്ട് അവനെ താഴെ പാർട്ടിയിലേക്ക് കൂട്ടി കൊണ്ട് പോയി.
പാതിരാത്രി ആയതോടെ ആദിത്യൻ കോട്ടുവാ ഇടാൻ തുടങ്ങി. അന്നത്തെ ദിവസം അവന് വളരെ നല്ല ഓർമ്മകൾ ആണ് നൽകിയത്.
സ്റ്റിങ്ങും നീൽ ഫിന്നും സഹായികളും കൂടി അവർക്ക് വേണ്ടി രണ്ട് മണിക്കൂർ നേരം ഒരു സംഗീത വിരുന്ന് തന്നെ ഒരുക്കി. ആദിയയും ആദിരയും ജോണി ഡെപ്പിന്റെ കൂടെ ക്യാപ്റ്റൻ ജാക്ക് സ്പാരോയെക്കുറിച്ച് കുറച്ച് സമയം സംസാരിച്ച് ഇരുന്നു. റോക്കി അഡ്വക്കേറ്റ് പ്രഭാകരനെ കുടിപ്പിച്ച് കിടത്തിയതിന് ശേഷം ക്രിസ്‌റ്റി ടർലിംഗ്ടണിന്റെ കൂടെ ഒരു മണിക്കൂർ മുൻപേ പുറത്തേക്ക് പോയി ഇത് വരെ തിരിച്ച് വന്നിട്ടില്ല. ആദിയ അവളുടെ ക്യാമറ കൊണ്ട് സമ്മതിക്കുന്നവരുടെ എല്ലാം ഫോട്ടോ എടുത്ത് കൊണ്ട് ഓടി നടന്നു. അവൾക്ക് മുറിയിൽ പോയി ആ ഫോട്ടോകൾ ലാപ്ടോപ്പിൽ കയറ്റാൻ ദൃതി ആയിരുന്നു എന്നാലും പുതിയ എന്തെങ്കിലും കാര്യങ്ങൾ ഫോട്ടോ എടുക്കാനായി പിന്നെയും ഉണ്ടായി കൊണ്ട് ഇരുന്നു.
ആദിത്യൻ എല്ലാവരുടെ കൂടെയും ഉള്ള സംസാരം ശെരിക്കും ആസ്വദിച്ചു. മനു വർമ്മയെ കുറിച്ചും പൊതുവായ കാര്യങ്ങളെ കുറിച്ചും അവർ സംസാരിച്ചു. അവൻ കുറെ നേരം പീറ്ററിന്റെ കൂടെയും ലക്ഷ്മിയുടെ കൂടെയും സംസാരിച്ച് അവരെ നല്ല രീതിയിൽ പരിചയപ്പെട്ടു. ലക്ഷ്മിക്ക് തുറന്ന് സംസാരിക്കാൻ ആദ്യം കുറച്ച് മടി ഉണ്ടായിരുന്നു എങ്കിലും സംസാരിച്ച് തുടങ്ങിയപ്പോൾ അവൾ നല്ല ഒരു രസിക ആണെന്ന് ആദിത്യന് മനസ്സിലായി. പീറ്റർ കണ്ണട ഒക്കെ വച്ച് ശെരിക്കും ഒരു ബുദ്ധിജീവി ആയിരുന്നു. അവനെ കാണാൻ ഒരു
💬 Comments
View all comments