Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
തമാശ ആയി ആണ് കരുതുന്നത്. അവൻ ചിലപ്പോൾ ഇങ്ങനെ . . . . . വിചിത്രമായി പെരുമാറും."
"അവൻ ഒരു ചെറ്റ ആണെന്നാണോ നീ പറയുന്നത്?." പ്രിയ ദേഷ്യത്തോടെ ചോദിച്ചു.
"കുറച്ചോക്കെ." ആദിത്യൻ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു. തന്റെ കൂട്ടുകാരനെ പ്രിയ ഒരു ചെറ്റ എന്ന് വിശേഷിപ്പിച്ചത് അവന് ഇഷ്ടപ്പെട്ടില്ല എങ്കിലും അവൻ അപ്പോൾ മാറത്ത് ഒന്നും പറയാൻ പോയില്ല.
"ശെരി ഞാൻ പത്രക്കാരോട് പറഞ്ഞോളാം അവൾ കുടിച്ച് ലക്ക് കേട്ട് നിന്റെ കൂട്ട്കാരനുമായി ആണ് ബന്ധപ്പെട്ടത് എന്ന് അതോട് കൂടി ഈ കഥ അവിടെ അവസാനിക്കും." ലാപ്ടോപ്പ് തിരിച്ച് എടുത്ത് മടിയിൽ വച്ച് കൊണ്ട് പ്രിയ പിറുപിറുത്തു.
"നിനക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ടോ?." ആദിത്യൻ ചോദിച്ചു.
"മിണ്ടാതെ ഇരിക്ക് ആദിത്യ." അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
"നീ ഭക്ഷണം കഴിക്കാൻ താഴേക്ക് വരുന്നുണ്ടോ?."
"ഞാൻ കുറച്ച് സമയം കഴിഞ്ഞ് താഴേക്ക് വരാം." അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് താഴേക്ക് പോകുമ്പോൾ അവൾ വിളിച്ചു. "ആദിത്യ."
"എന്താ?."
"ഞാൻ ഈ കറുത്ത ബ്രായിലും പാന്റിയിലും ശെരിക്കും സുന്ദരി ആണോ?." പ്രിയ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
അവൾ തന്റെ ചുവന്ന് തുടുത്ത മുഖം കണ്ട് ആസ്വദിക്കുന്നത് ആദിത്യൻ മനസ്സിലാക്കി കൊണ്ട് പറഞ്ഞു. "ഞാൻ നിന്റെ അടുത്ത് വന്ന് നീ എത്ര സുന്ദരിയാണെന്ന് ഇപ്പോൾ മനസ്സിലാക്കി തരണോ?."
"വേണ്ടാ." അവൾ നാക്ക് വെളിയിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു.
"കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ അത് സംഭവിക്കും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ ഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് ചെന്നപ്പോൾ ആദിര ജോണി ഡെപ്പിന്റെയും സ്റ്റിങ്ങിന്റെയും ഇടയിൽ ഇരുന്ന് ഇന്നലത്തെ പാട്ടിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. ആദിര അവരോട് ഒരു മടിയും ഇല്ലാതെ സംസാരിക്കുന്നത് ആദിത്യനെ ആശ്ചര്യപ്പെടുത്തി. അവൻ
💬 Comments
View all comments