Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
പറഞ്ഞ് വരുന്നത്?."
"കാത്തിരുന്ന് കാണുക." അവൾ അവന്റെ മൂക്കിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു. "കുറച്ച് കഴിഞ്ഞ്."
ആദിത്യൻ കുറച്ച് സമയങ്ങൾക്ക് ശേഷം ഇരുപത് മിനിറ്റ് വൈകി ഭക്ഷണം കഴിക്കാൻ താഴെ പോയി ഇരുന്നു. ഇന്നത്തെ ഭക്ഷണം വ്യത്യസ്തം ആയിരുന്നു. ഒരു പാത്രത്തിൽ ചുട്ട മാംസ കഷണങ്ങളും കൊഞ്ചും ഒരു കുപ്പി കൊഴുപ്പ് കുറഞ്ഞ പാലും അവന് വേണ്ടി കൊണ്ട് വച്ചു. ആദിത്യൻ ഒരു ചെറു പുഞ്ചിരിയോടെ മേശയുടെ ചുറ്റും ഇരുന്നവരെ നോക്കി.
"നീ ഇന്ന് വളരെ സന്തോഷത്തിൽ ആണല്ലോ?." ആദിര അവനെ കൗശലത്തോടെ നോക്കി കൊണ്ട് പറഞ്ഞു. "പൂച്ചക്ക് പാൽ കിട്ടിയത് പോലെ."
ആദിത്യൻ തല കുനിച്ച് പാത്രത്തിലേക്ക് നോക്കി അവളുടെ മുനവച്ചുള്ള സംസാരം ഒഴിവാക്കാനുള്ള ഉപായം മുൻപിൽ തന്നെ ഇരിക്കുന്നത് അവൻ ഓർത്ത് കൊണ്ട് പറഞ്ഞു. "ഞാൻ കുറച്ച് ദിവസമായി വെറും മുട്ടയും മീൻ ചുട്ടതും കഴിക്കുന്നു. മാംസം കഴിക്കാൻ തുടിക്കുക ആയിരുന്നു. ഇപ്പോൾ അതിന്റെ കൂടെ എനിക്ക് ഇഷ്ട്ടപ്പെട്ട കൊഞ്ചും കൂടി ഉണ്ട്. സന്തോഷിക്കാതെ പിന്നെ ഞാൻ എന്ത് ചെയ്യും."
ആദിത്യൻ ഇത് പറയുന്നത് കേട്ട് ആദിയ പൊട്ടി ചിരിച്ചു. ആദിര അവന്റെ മറുപടിയിൽ ഇപ്പോഴും തൃപ്തി വരാതെ ഒരു പുരികം ഉയത്തി അവനെ സൂക്ഷിച്ച് നോക്കി.
ആദിത്യൻ അവളെ വകവയ്ക്കാതെ അവന്റെ മുൻപിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി.
പ്രിയ ഭക്ഷണം കഴിക്കാൻ വരുന്നുണ്ടോ എന്ന് സോഫിയ ചോദിച്ചു. അവൾ വരുന്നില്ല മുകളിൽ ജോലി ചെയ്ത് കൊണ്ട് ഇരിക്കുക ആണ് എന്നും അടുക്കളയിൽ നിന്ന് മുറിയിലേക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ട് വരാൻ വിളിച്ച് പറയും എന്നും ആദിത്യൻ പറഞ്ഞു. അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉടനെ തന്നെ പീറ്റർ അവരെ ബ്രീഫിംഗിനായി കൂട്ടി കൊണ്ട് പോയി. ഒരു മണിക്കൂറോളം ബിസിനസ്സ് മാനേജ്‌മെന്റിനെ കുറിച്ചും ഇന്റർനാഷണൽ മാർകെറ്റിംഗിനെ കുറിച്ചും മോഡേൺ
💬 Comments
View all comments