Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
വശത്തേക്ക് തല ചെരിച്ചു.
ക്യാപ്റ്റൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് കാര്യം മനസ്സിലായി എന്ന രീതിയിൽ ആദിത്യന്റെ നേരെ തല ചെറുതായി ആട്ടി കാണിച്ചു.
"നിങ്ങളുടെ സീറ്റ് ബെൽറ്റ് എല്ലാം ശെരിയല്ലേ പറന്ന് തുടങ്ങുന്നതിന് മുൻപ് ഞാൻ ഒന്ന് പരിശോധിച്ച് നോക്കട്ടെ." അയാൾ അവരോട് പറഞ്ഞു.
സീറ്റ് ബെൽറ്റ് എങ്ങനെ ആണ് ഇടേണ്ടത് എന്നും കോക്‌പിറ്റിനെ കുറിച്ചും ഹെലികോപ്റ്റർ പറത്താൻ വേണ്ടി അയാൾ എന്താണ് ചെയ്യുന്നത് എന്നും അവർക്ക് പറഞ്ഞ് കൊടുത്തു. അയാൾ തിരിച്ച് കോക്‌പിറ്റിലേക്ക് പോയി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഹെലികോപ്റ്ററിന്റെ ചിറകുകൾ വട്ടത്തിൽ ഒരു ഘടഘടാരവത്തോടെ കറങ്ങാൻ തുടങ്ങി.
"ഇത് ശെരിക്കും ആവേശകരമായ ഒരു സംഭവം ആണ്." ആദിത്യൻ അവന്റെ പെങ്ങമ്മാരോട് പറഞ്ഞു. ആദിയ അവനെ ഒരു ഭ്രാന്തനെ എന്ന പോലെ നോക്കി. ആദിര അവന്റെ അഭിനയം കണ്ട് കണ്ണുരുട്ടി പിന്നീട് ആദിയ അവളെ നോക്കിയപ്പോൾ തല ആട്ടി കാണിച്ചു.
ക്യാപ്റ്റൻ ജോണിന്റെ ശബ്ദം മുകളിൽ ഉള്ള ഒരു സ്‌പീക്കറിൽ നിന്ന് അവർ കേട്ടു. "നമ്മൾ ഇപ്പോൾ മുകളിലേക്ക് ഉയരാൻ പോവുകയാണ്."
ആദിത്യന് ആ ജെറ്റ് എൻജിന്റെ ശക്തി കാലിൽ അനുഭവപ്പെടുന്ന വിറയലിൽ നിന്ന് മനസ്സിലായി. പുറത്തെ ദൃശ്യങ്ങൾ ജനലിലൂടെ ചറുതായി വരുന്നത് അവൻ കണ്ടു. അവർ ഉയർന്ന് മുൻപിലുള്ള മലയും കഴിഞ്ഞ് കടലിന്റെ ദൃശ്യങ്ങൾ ജനലിലൂടെ കാണാൻ തുടങ്ങി.
"അങ്ങനെ നിങ്ങൾ ഹെലികോപ്റ്ററിൽ കയറി സഞ്ചരിച്ചു." ആദിര കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. "കൊള്ളാം നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു."
ആദിത്യൻ കസേര ആദിയയുടെ നേരെ തിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "എന്റെ ദൈവമേ ഇത് കാണാൻ എന്ത് ഭംഗിയാണെന്ന് നോക്കിക്കേ."
"ശെരിയാ." ആദിര പറഞ്ഞു.
ഹെലികോപ്റ്റർ ഇപ്പോഴും മുകളിലേക്ക് ഉയർന്ന് ഒരു നൂറ് അടി പൊക്കം എത്തിയപ്പോൾ ദ്വീപിനെ വട്ടം ചുറ്റാൻ തുടങ്ങി. ഹെലികോപ്റ്റർ പറന്ന് ദ്വീപിന്റെ
💬 Comments
View all comments