Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല."
പീറ്റർ കാര്യത്തിലേക്ക് നേരെ കടക്കാതെ വളച്ച് ഓടിച്ച് പറയുന്നത് കണ്ട് ആദിത്യൻ ഒന്ന് മുരണ്ടു.
"അടുത്ത ആഴ്ച്ച എന്റെ അഭിപ്രായം എന്താണെന്ന് വച്ചാൽ നിങ്ങൾ രണ്ട് ഗ്രുപ്പുകൾ ആയി തിരിഞ്ഞ് പ്രവർത്തിക്കണം എന്നാണ്." പീറ്റർ വിവരിച്ച് തുടങ്ങി.
"ആദിയയും ആദിരയും New York ക്കിൽ പോയി അവിടെ ഉള്ള ബിസിനെസ്സുകൾ ശ്രേധിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ബിസിനസ്സിൽ നേരിട്ടുള്ള അറിവ് ലഭിക്കും ഒരു ആഴ്ച്ച കൊണ്ട് നിങ്ങൾ ബിസിനസ്സ് പരമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ആദിത്യന്റെ അടുത്ത് എത്തും."
ആദിയയിൽ നിന്നു ആദിരയിൽ നിന്നും മാറി നിൽക്കുന്ന കാര്യം ആദിത്യന് ഇഷ്ട്ടപ്പെട്ടില്ല. അവൻ അവരോട് അടുത്ത് ഇടപഴകി വരുന്നതേ ഉണ്ടായിരുന്നുള്ളു. കൂടുതൽ ചിന്തിച്ചപ്പോൾ ആദിയക്കും ആദിരക്കും കൂടുതൽ അടുത്ത് ഇടപഴകാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്ന് അവന് തോന്നി.
"ആദിത്യ താങ്കൾ നമ്മുടെ LA യിൽ ഉള്ള ബിസിനസ്സുകൾ ശ്രെദ്ധിക്കാൻ പോകണം. അവിടെ വേറെ നിയമങ്ങൾ ഉള്ള പുതിയ ഒരു ലോകത്തേക്ക് ആണ് താങ്കൾ കാലെടുത്ത് വയ്ക്കാൻ പോകുന്നത്. അവിടെ ചെന്ന് താങ്കൾ ഏറ്റവും താഴെക്കെടയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങണം."
"നിങ്ങൾ ഞങ്ങളെ പിരിക്കുക ആണോ?." ആദിയ ദേഷ്യത്തോടെ ചോദിച്ചു.
"ഒരു ആഴ്ച്ച അങ്ങനെ വേണം എന്നെ ഞാൻ പറഞ്ഞുള്ളു." പീറ്റർ തല ആട്ടി കൊണ്ട് പറഞ്ഞു. "നിങ്ങൾക്ക് പരസ്പരം ഫോണിൽ അല്ലെങ്കിൽ വീഡിയോ കോളിൽ സംസാരിക്കാം. നിങ്ങൾക്ക് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കണം എന്ന് ഉണ്ടെങ്കിൽ നമുക്ക് അതും ശെരിയാക്കാൻ പറ്റും. എന്റെ അഭിപ്രായത്തിൽ ഇതാണ് ഇപ്പോൾ എടുക്കാൻ പറ്റിയ ഏറ്റവും നല്ല തീരുമാനം."
"ആരൊക്കെ ആണ് കൂടെ പോകുന്നത്?." സോഫിയ മുൻപിൽ ഉള്ള പേപ്പറുകളിൽ നിന്ന് മുഖം ഉയർത്തി പീറ്ററിനെ നോക്കി കൊണ്ട് ചോദിച്ചു.
"സോഫിയ ആദിയയുടെ കൂടെ ജേക്കബ് ആദിരയുടെ കൂടെ
💬 Comments
View all comments