Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
ഞാനോ ലക്ഷിയോ നിങ്ങളുടെ കൂടെ വരും. പ്രിയ ആദിത്യന്റെ കൂടെ LA യിലേക്ക് പോകും. ഞങ്ങളിൽ ആരാണോ New York ക്കിലേക്ക് പോകാത്തത് അയാൾ LA യിലേക്ക് പോകും." പീറ്റർ മറുപടി പറഞ്ഞു. "ലക്ഷ്മി നിനക്ക് എവിടേക്ക് പോകാനാണ് താല്പര്യം?."
ലക്ഷ്മി തോൾ കൂച്ചി കൊണ്ട് പറഞ്ഞു. "രണ്ട് ഇടത്തും എനിക്ക് നല്ല ഷോപ്പിങ്ങിന് ഉള്ള സൗകര്യം ഉണ്ട്."
"LA? ഞാൻ New York ക്കിലേക്ക് പോയാൽ എനിക്ക് എന്റെ മാതാപിതാക്കളെ കാണാൻ പറ്റും." പീറ്റർ ഒരു അഭിപ്രായം പറഞ്ഞു.
ലക്ഷിമി തല ആട്ടി കൊണ്ട് പറഞ്ഞു. "ശെരി."
"ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ." ആദിത്യൻ ഒരു കൈയ് പൊക്കി കൊണ്ട് പറഞ്ഞു. "നിങ്ങളിൽ ആരൊക്കെ ഇത് ഒരു നല്ല അഭിപ്രായമായി കരുതുന്നു?."
അവൻ ഓരോരുത്തരുടെ മുഖത്തേക്ക് നോക്കി. ലക്ഷ്മിയും സോഫിയയും തല ആട്ടി കൊണ്ട് സമ്മതിച്ചു. പ്രിയ അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് സമ്മതിച്ചു. ജേക്കബ് വെറുതെ തോൾ വെട്ടിച്ചു.
"ജേക്കബ് ?." ആദിത്യൻ വിളിച്ചു.
"ആദിരക്ക് എന്നെ എവിടെയാണോ ആവശ്യം ഉള്ളത് ഞാൻ അവിടേ ഉണ്ടാവും." ജേക്കബ് മറുപടി പറഞ്ഞു. "നിങ്ങളാണ് ഇതിൽ ഒരു തീരുമാനം എടുക്കേണ്ടത് ഞങ്ങൾ അല്ല."
"ഞാൻ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്." ആദിത്യൻ പറഞ്ഞു.
"ഇത് ഏതൊരു തീരുമത്തെ പോലെയും നല്ലൊരു തീരുമാനം ആണെന്നാണ് എനിക്ക് തോന്നുന്നത്." ജേക്കബ് പറഞ്ഞു. "നിങ്ങൾ മൂന്ന് പേരും ഒരുമിച്ച് ഉണ്ടെങ്കിൽ നിങ്ങൾക്ക് തമ്മിൽ തമ്മിൽ സഹായിക്കാൻ പറ്റും പക്ഷെ ഇപ്പോൾ നിങ്ങൾക്ക് ഇടയിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ കുറച്ച് അസന്തുലിതകൾ ഉണ്ട്. നമുക്ക് അത് ശെരിയാക്കാൻ പറ്റിയാൽ ഭാവിയിൽ നിങ്ങളുടെ ബസിനസ്സിന് അത് വളരെ അധികം ഗുണം ചെയ്യും."
"അപ്പോൾ നിങ്ങൾ ഇതിനോട് യോജിക്കുന്നു?." ആദിത്യൻ ചോദിച്ചു. അവർ എല്ലാവരും ആദിത്യനെ നോക്കി തല ആട്ടി
💬 Comments
View all comments