Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
സമ്മതിച്ചു. "ആദിര?."
"എനിക്ക് അറിയില്ല ഞാൻ ഇത് വരെ New York ക്കിലേക്ക് പോയിട്ടില്ല." ആദിര പറഞ്ഞു.
"ഞാൻ നിന്റെ കൂടെ വന്ന് സ്ഥലങ്ങൾ കാണിച്ച് തരാം." ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "നമുക്ക് ഒരുമിച്ച് ഷോപ്പിങ്ങിനും ക്ലബ്ബിങ്ങിനും പോകാം."
"അത് നല്ല രസമായിരിക്കും." ആദിര പെട്ടെന്ന് സന്തോഷത്തോടെ പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "അപ്പോൾ അത് തീരുമാനം ആയി നിങ്ങൾ LA യിലേക്കും ഞാനും പ്രിയയും ലക്ഷ്മിയും New York ക്കിലേക്കും പോകുന്നു."
"ശെരി." പീറ്റർ തല ആട്ടി കൊണ്ട് പറഞ്ഞ് തുടങ്ങി. "ഇനി നമുക്ക് അവിടെ ഉള്ളപ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാം. നമ്മൾ രണ്ട് ഫോക്കസ് ഗ്രൂപ്പുകൾ . . . ."
പ്രിയയും ലക്ഷ്മിയും സോഫിയയും ജേക്കബും ഒരേ സമയം നാടകീയമായി മുരളുന്നത് കണ്ട് ആഥിത്യൻ ചിരിച്ചു.
പീറ്റർ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "ഞാൻ 'ഫോക്കസ് ഗ്രൂപ്പ്' എന്ന് ഇടക്കിടക്ക് പറയുന്നത് കൊണ്ട് ഇവർ കളിയാക്കുന്നത് ആണ്." അവർ അങ്ങനെ കാണിച്ചതിന് ഉള്ള വിവരണം നൽകി കൊണ്ട് അവൻ തുടർന്നു. "എന്തായാലും ലക്ഷ്മിയും പ്രിയയും ഈ പേപ്പർ കെട്ടുകളിൽ നിന്ന് ആദിത്യന്റെ സമയ ക്രമം തീരുമാനിക്കൂ." പീറ്റർ അടുത്ത് ഉണ്ടായിരുന്ന വലിയൊരു പേപ്പർ കൂമ്പാരത്തിൽ തട്ടി കൊണ്ട് പറഞ്ഞു. "അതിന് ശേഷം നമുക്ക് ഇതിനെ കുറിച്ച് തീരുമാനിക്കാം." അവൻ അടുത്തുള്ള വേറൊരു പേപ്പർ കൂമ്പാരത്തിൽ തട്ടി കൊണ്ട് പറഞ്ഞു.
"ആ പേപ്പർ കെട്ടുകളിൽ എന്താണ്?." ആദിര ഒരു അന്ധാളിപ്പോടെ ചോദിച്ചു.
"മെമ്മോകൾ, ഇവെന്റുകൾ, ഇമെയിലുകൾ, ഇൻവിറ്റേഷനുകൾ, മീറ്റിംഗുകൾ അങ്ങനെ ഉള്ള കാര്യങ്ങൾ." പീറ്റർ പറഞ്ഞു. "ശെരിക്ക് പറഞ്ഞാൽ നിങ്ങൾ New York ക്കിൽ ഉള്ളപ്പോൾ അടുത്ത ആഴ്ച്ചയിൽ എന്തൊക്കെ ചെയ്യണം എന്ന് ഞങ്ങൾ വിചാരിക്കുന്നതും മറ്റുള്ളവർ വിചാരിക്കുന്നതും ആയ കാര്യങ്ങൾ."
"ദൈവമേ." ആദിര പറഞ്ഞു.
💬 Comments
View all comments