Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
"പേടിക്കേണ്ടാ." പീറ്റർ പറഞ്ഞു. "ഞങ്ങൾ ഇതിൽ നിന്ന് ഭ്രാന്തമായ ആവശ്യങ്ങൾ എല്ലാം മാറ്റിയിട്ടുണ്ട്."
ആദിത്യൻ എഴുനേറ്റ് അവന്റെ പേപ്പർ കേട്ട് എടുത്ത് ആദിരയെ നോക്കി പുഞ്ചിരിച്ചു.
"ഞാൻ അത് എടുക്കാം." ലക്ഷ്മി ആദിത്യനോട് പറഞ്ഞു.
"എനിക്ക് കുറച്ച് പേപ്പർ കെട്ടുകൾ ചുമക്കുന്നതിൽ വിരോധം ഒന്നും ഇല്ല. നമ്മൾ ഇത് കൊണ്ട് എവിടേക്ക് ആണ് പോകുന്നത്?." ആദിത്യൻ ചോദിച്ചു.
പ്രിയയും ലക്ഷ്മിയും മുഖത്തോട് മുഖം നോക്കി അറിയില്ല എന്ന രീതിയിൽ തോൾ കൂച്ചി.
"മുകളിൽ?." ആദിത്യൻ അഭിപ്രായം പറഞ്ഞു. അവർ രണ്ട് പേരും തല ആട്ടി സമ്മതിച്ചു. "എന്റെ കൂടെ വാ."
ആദിത്യൻ ലൗജിലുള്ള കോഫി കുടിക്കുന്ന മേശയുടെ മുകളിൽ ആ പേപ്പർ കേട്ട് വച്ചതിന് ശേഷം അവർ മൂന്ന് പേരും സോഫകളിലേക്ക് ഇരുന്നു. ആ പേപ്പർ കെട്ടിനെ മൂന്നായി തരം തിരിക്കാൻ തീരുമാനിച്ചു. വേണ്ടാത്തത്, സംസാരിച്ച് തീരുമാനം എടുക്കേണ്ടത്, ഉറപ്പായും ചെയ്യേണ്ടത്.
ആദിത്യൻ അതെല്ലാം വായിച്ച് അടുത്ത ഒരു മണിക്കൂർ ചിരിക്കുകയും തല കുടയുകയും പിറുപിറുക്കുകയും ചെയ്തു. ഒരുമാതിരിപ്പെട്ട എല്ലാ ചാറ്റ് ഷോകളിലേക്കും ക്ഷണം ഉണ്ടായിരുന്നു. എല്ലാ പത്രങ്ങളും ന്യൂസ്സ് ചാനലുകളും ഇന്റർവ്യൂവിന് വേണ്ടി ക്ഷണിച്ചിരുന്നു. പ്രൊഡക്ഷനുകളിലേക്ക് വേണ്ടി പണം ഇറക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. അതിൽ മിക്കതും ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് വേണ്ടി എന്ന വ്യാജേന ഉള്ള ക്ഷണങ്ങൾ ആയിരുന്നു.
ആദിത്യന്റെ ഉടമസ്ഥതയിൽ ഉള്ള പ്രൊഡക്ഷൻ കമ്പനിയിൽ നിന്നുള്ള ക്ഷണം ഉണ്ടായിരുന്നു. അതുപോലെ തന്നെ അവന്റെ ടാലെന്റ്റ് ഏജൻസിയിൽ നിന്നും മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ഉള്ള ക്ഷണങ്ങളും ഉണ്ടായിരുന്നു. പുതിയത് ആയി ഉയർന്ന വരുന്ന ഒരു പാട്ടുകാരന്റെ പുതിയ ആൽബത്തിന്റെ റെക്കോർഡിങ് കാണാനുള്ള ഒരു ക്ഷണവും അതിന്റെ കൂടെ ഉണ്ടായിരുന്നു. അവന്റെ ഉടമസ്ഥതയിൽ ഉള്ള മാഗസീൻ ഗ്രൂപ്പിന്റെയും അവൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ ബ്രാജിലേക്കുള്ള ക്ഷണവും അതിൽ ഉണ്ടായിരുന്നു.
പ്രിയ അവളുടെ
💬 Comments
View all comments