0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
ആദിത്യന്റെ മനസ്സ് അവനോട് പറഞ്ഞു. ഒരു ദീർഘ നിശ്വാസം എടുത്ത് തല കുടഞ്ഞ് കൊണ്ട് അവൻ സ്വയം നിയന്ദ്രിച്ചു. "പ്രിയ." അവൻ അവളുടെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് വിളിച്ചു. "പ്രിയ എഴുന്നേൽക്ക് സമയം കുറെ ആയി."
അവൾ കണ്ണുകൾ പതിയെ തുറന്ന് ഒന്ന് രണ്ട് വട്ടം കണ്ണുകൾ ചിമ്മി. അവൾ ചാടി എഴുനേറ്റിരുന്ന് ചുറ്റും നോക്കി എവിടെ ആണ് ഉള്ളത് എന്ന് തിരിച്ചറിഞ്ഞത് അവളുടെ മുഖ ഭാവത്തിൽ നിന്ന് മനസ്സിലായപ്പോൾ ആദിത്യൻ അവളെ നോക്കി ചിരിച്ചു. അവൾ ആകെ ചമ്മി തിരിച്ച് കിടക്കയിലേക്ക് കിടന്ന് കൊണ്ട് പുതപ്പ് എടുത്ത് തലവഴി മൂടി. അവൾ പുതപ്പിന്റെ അടിയിൽ കിടന്ന് മുരളുന്ന ഒച്ച ആദിത്യൻ കേട്ടു. അവൾ പുതപ്പ് തലയിൽ നിന്ന് പതുക്കെ മാറ്റി ഒരു കണ്ണ് മാത്രം തുറന്ന് ദാഹം കാരണം ചുണ്ടുകൾ നാവ് കൊണ്ട് നനച്ചു. "സമയം എത്ര ആയി?." ക്ഷീണം കാരണം തീരെ ഒച്ച കുറച്ച് പ്രിയ ചോദിച്ചു. "ഏഴ് മണി ആവാറായി." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നീ വ്യായാമത്തിന് പോകാൻ വൈകി." അവൾ പെട്ടെന്ന് പറഞ്ഞു. ഇന്നലെ കുടിച്ചതിന്റെ പരിണിത ഫലം കാരണം തല രണ്ട് കൈയ് കൊണ്ടും അമർത്തി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു. "എന്റെ ദൈവമേ." "ഞാൻ വ്യായാമം ചെയ്ത് കഴിഞ്ഞു ഇന്നത്തെ സമയ ക്രമംവും നോക്കി. ഭക്ഷണം കഴിക്കാൻ പോകാൻ ഇനിയും ഒരു മണിക്കൂർ സമയം കൂടി ഉണ്ട് അത് കൊണ്ട് ധൃതി പിടിക്കേണ്ടാ. നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. "ഭയാനകം."

💬 Comments

View all comments