Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
കൺട്രോളർ ഈ ഗെയിം കളിയ്ക്കാൻ കൂടുതൽ എളുപ്പം ഉള്ളത് ആണെന്ന് അവന് കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി. കളിയുടെ പ്രസക്ത ഭാഗങ്ങൾ ദ്വീപിലുള്ള ക്ലബ് ഹൗസിലെ ബാറിൽ ഉള്ള വലിയ ടീവിയിൽ ഇടക്ക് ഇട്ട് അവിടെ വരുന്നവരെ കാണിക്കും എന്ന് പീറ്റർ പറഞ്ഞു. ആദിത്യൻ താൻ കളിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങൾ ക്ലബ് ഹൗസിൽ കാണിക്കണം എന്ന് അൽമാർത്ഥമായി ആഗ്രഹിച്ചു.
ആദിത്യൻ ആ കളിയിൽ ശെരിക്കും ഒരു പരാജയം തന്നെ ആയിരുന്നു.
കൺട്രോളർ പുതിയത് ആയത് കൊണ്ട് അതിനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റാത്തത് കൊണ്ട് ആണ് താൻ തോറ്റത് എന്ന് ആദിത്യൻ ഓർത്തു. ശെരിക്ക് പറഞ്ഞാൽ ആദിത്യന് എതിരാളികൾ വെടിവയ്ക്കുന്നതിന് മുൻപ് അവരുടെ നേരെ തിരിഞ്ഞ് തിരിച്ച് പെട്ടെന്ന് വെടിവയ്ക്കാൻ പറ്റിയിരുന്നില്ല എന്നത് ആണ് സത്യം. പ്രിയയും ലക്ഷ്മിയും അവന്റെ പുറകിൽ ഇരുന്ന് സമയ ക്രമത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് ഇരുന്നതും അവന് ഒരു ശല്യം ആയി തോന്നി.
ഒരു കളിയിൽ രണ്ട് കൊലയും ഇരുപത് മരണവും കൈവരിച്ചപ്പോൾ ആദിത്യൻ കളി നിർത്തി ബാൽക്കണിയിലേക് പോയി. ആദിര അവിടെ ഇരുന്ന് സിഗററ്റ് വലിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അവനെ അതിശയിപ്പിച്ച് കൊണ്ട് ആദിയയും അവളുടെ കൂടെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. രണ്ട് പേർക്ക് ഇരിക്കാൻ പറ്റുന്ന കസേരയിൽ ആദിരയോട് ചേർന്ന് ഇരുന്നത് കൊണ്ട് ആണ് ആദിത്യൻ ആദ്യം ആദിയയെ കാണാതെ ഇരുന്നത്. അടുത്ത ആഴ്ച്ച ആദിത്യൻ ആരെ കാമുകിയാക്കണം എന്ന പ്രിയയുടെയും ലക്ഷ്മിയുടെയും ചർച്ച അവനെ അലോസര പെടുത്തിയപ്പോൾ ആദിത്യൻ സ്യൂട്ട് റൂമിന്റെ പ്രധാന വാതിൽ അടച്ചു.
ആദിത്യൻ ബാൽക്കണിയിലുള്ള അവന്റെ
💬 Comments
View all comments