Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
സ്ഥിരം കസേരയിലേക്ക് ഇരുന്ന് കൊണ്ട് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു.
"ഗെയിം എങ്ങനെ ഉണ്ടായിരുന്നു?." ആദിര ചോദിച്ചു.
"ഇന്ന് എന്റെ ദിവസം അല്ലായിരുന്നു." ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "പീറ്റർ വളരെ നല്ലൊരു ഗെയിമർ ആണ്. ആദ്യത്തെ കളിയിൽ അവൻ എന്റെ ടീമിൽ ആയിരുന്നു. അതിൽ അവന് മുപ്പത്തിയേഴ് കൊലയും ഒരേഒരു മരണവും മാത്രമേ ഉണ്ടായിരുന്നുള്ളു."
"അത് നല്ല സ്കോർ ആണോ?." ആദിയ ചോദിച്ചു.
"വെറുതെ നല്ലത് എന്ന് പറഞ്ഞാൽ പോര അത്യുഗ്രൻ എന്ന് പറയണം." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഇന്ന് നമുക്ക് എല്ലാവർക്കും വളരെ തിരക്ക് പിടിച്ച ഒരു ദിവസം ആയിരുന്നു അല്ലെ?." ആദിര ആദിയയെയും ആദിത്യനെയും നോക്കി കൊണ്ട് ചോദിച്ചു.
"അതെ." ആദിയ പറഞ്ഞു. "അഥിതികളെ യാത്ര അയക്കൽ, മീറ്റിംഗുകൾ, തോക്ക് ഉപയോഗിക്കാൻ ഉള്ള പരിശീലനം, ഹെലികോപ്റ്ററിൽ പറക്കൽ പിന്നെ നമ്മൾ ഡോൾഫിനുകളെ കണ്ടു. എനിക്ക് ജോണി ഡെപ്പിന്റെ ഫോട്ടോ ഷൂട്ട് കിട്ടി. ഇന്ന് നല്ല തിരക്ക് ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ അധികം സന്തോഷിക്കുന്ന ഒരു ദിവസം കൂടി ആണ്."
"എനിക്കും ഡോൾഫിനുകളെ ശെരിക്കും ഇഷ്ട്ടമായി." ആദിര പറഞ്ഞു. "എനിക്ക് ഹെലികോപ്റ്റർ പറത്താനും പ്ലെയിൻ പറത്താനും പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്. ആകാശത്തിലൂടെ പറന്ന് നടക്കാൻ നല്ല രസം ആയിരിക്കും അല്ലെ."
"നീ അത് ജേക്കബിനോട് പറ അയാൾ അതിനുള്ള സൗകര്യം ഉണ്ടാക്കി തരും." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ ജേക്കബിനോട് അതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു." ആദിത്യന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ട് ആദിര ചോദിച്ചു.
💬 Comments
View all comments