Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
കൂടെ സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. അവർ റോക്കിയോട് അടുത്ത ആഴ്ച്ചയിലേയും ഒരു മാസത്തേക്കും ഉള്ള സമയ ക്രമം പറഞ്ഞ് കൊടുത്തിരുന്നു.
റോക്കി അവർക്ക് ഓരോരുത്തർക്കും ബോഡിഗാർഡുകളുടെ വിശദ വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ കൈമാറി. അതിൽ റോക്കിയുടെ പേര് ഇല്ല എന്ന് കണ്ടപ്പോൾ ആദിത്യന് വിഷമം തോന്നി.
"താങ്കളുടെ പേര് എന്താണ് ഇതിൽ ഇല്ലാത്തത്?." ആദിത്യൻ റോക്കിയോട് ചോദിച്ചു.
"എന്റെ ടീമിന് വേറെ തരത്തിൽ ഉള്ള ജോലിയിൽ ആണ് പ്രാബല്യം ഉള്ളത്." റോക്കി വിശദീകരിച്ച് കൊണ്ട് പറഞ്ഞു. "ഞങ്ങൾ എന്തെങ്കിലും പ്രേശ്നങ്ങൾ ഉള്ള ആളുകളുടെ കൂടെ മാത്രമേ പോവുക ഉള്ളു. വളരെ കുഴപ്പം പിടിച്ച പണികൾ മാത്രം. നിങ്ങൾ ആരും അതിൽ പെടുന്നില്ല."
"നിങ്ങൾ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു ധൈര്യം ആയേനെ." ആദിത്യൻ പറഞ്ഞു. "ഒന്ന് കൂടി ആലോചിച്ച് നോക്കിക്കൂടെ."
"വേണ്ടാ, താങ്കളുടെ സമയ ക്രമങ്ങൾ എനിക്ക് ശെരിയാവില്ല." റോക്കി പറഞ്ഞു. "എനിക്ക് എന്തെങ്കിലും പ്രേശ്നങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ ആണ് താല്പര്യം. താങ്കൾക്ക് വെറും ഒരു കാവൽക്കാരനെ ആണ് ആവശ്യം."
"എന്ത്?."
"ഒരു കാവൽക്കാരൻ. താങ്കളുടെ ദൈനംദിന കാര്യങ്ങൾ കുഴപ്പം ഇല്ലാതെ നടക്കുന്നുണ്ടോ എന്ന് ശ്രെദ്ധിക്കുന്ന ഒരാൾ. എനിക്ക് അങ്ങനെ ഉള്ള ജോലി ചെയ്താൽ പ്രാന്ത് പിടിക്കും." റോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
"താങ്കൾക്ക് അടിപിടിയിൽ ആണ് കൂടുതൽ താല്പര്യം അല്ലെ?." ആദിത്യൻ ചോദിച്ചു.
"അടിപിടിയും അപകടവും ആണ് എനിക്ക് താല്പര്യം. എനിക്ക് അങ്ങനെ ഉള്ളപ്പോൾ ആണ് എന്റെ ജോലി ചെയ്യുന്നതായി തോനുന്നത് പിന്നെ പത്രക്കാരും ഞാനും തമ്മിൽ ഒത്ത് പോകില്ല. അവർ എന്നെ എരികയറ്റാനായി എന്തെങ്കിലും പറയും ചില സമയങ്ങളിൽ അവർ അതിൽ വിജയിക്കുകയും ചെയ്യും പിന്നെ അവിടെ ഞാൻ പ്രേശ്നങ്ങൾ ഉണ്ടാക്കും." റോക്കി പറഞ്ഞു നിർത്തി. "എന്നെ താങ്കളുടെ കൂടെ വേണമെന്ന് പറഞ്ഞതിൽ എനിക്ക് വളരെ
💬 Comments
View all comments