Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ആൾക്കാരുടെ നമ്പർ ഞാൻ താങ്കൾക്ക് തരാം. ഇവർക്ക് പകരം അവരെ നമുക്കി നിയമിക്കാം."
ആദിയയും ആദിരയും തലയാട്ടി കൊണ്ട് സമ്മതിച്ചു. ആദിത്യനും സമ്മതിച്ചപ്പോൾ റോക്കി പോകാനായി എഴുനേറ്റു.
"റോക്കി ഒരു നിമിഷം എനിക്ക് ഒന്ന് സംസാരിക്കാൻ ഉണ്ട്." ആദിത്യൻ റോക്കിയുടെ പുറകെ പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
"എഴുതി പറയേണ്ട കാര്യം ആണോ?." റോക്കി ഒച്ച കുറച്ച് ചോദിച്ചു. ആദിത്യൻ ഒരു പേനക്ക് വേണ്ടി പോക്കറ്റിൽ തപ്പി. ഫോണിൽ കൈയ് തടഞ്ഞപ്പോൾ അവൻ പോക്കറ്റിൽ നിന്ന് ഫോൺ പുറത്തേക്ക് എടുത്തു. അവൻ ഫോണിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
'എൽദോ ഇല്ല എന്ന് പറഞ്ഞു. അഡ്വക്കേറ്റ് പ്രഭാകരന് ഉണ്ടെന്ന് സംശയം ഉണ്ട്. അന്വേഷിച്ച് കൊണ്ട് ഇരിക്കുവാണ്.'
റോക്കി ഫോൺ അവന്റെ കൈയ്യിൽ നിന്ന് വാങ്ങി ടൈപ്പ് ചെയ്യാൻ തുടങ്ങി.
'എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്ക്. ഞാൻ എൽദോയെ നീരിക്ഷിച്ച് കൊണ്ട് ഇരിക്കുവാണ്. എനിക്ക് അവനെ നല്ല സംശയം ഉണ്ട്.'
ആദിത്യൻ തല ആട്ടി ആ മെസ്സേജ് ഡിലീറ്റ് ചെയ്ത് റോക്കിയോട് ഒരു ബൈ പറഞ്ഞ് തിരിച്ച് അവന്റെ സ്യൂട്ടിലേക്ക് പോയി. പ്രിയയും ലക്ഷ്മിയും ഷെഡ്യൂൾ ഒന്ന് കൂടി ലഘൂകരിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. ആദിത്യൻ അസ്വസ്ഥതയോടെ ഡ്രസിങ് റൂമിൽ പോയി ജിമ്മിലേക്ക് പോകാൻ വേണ്ടി ഉള്ള ഉടുപ്പുകൾ എടുത്ത് അണിഞ്ഞു. അവൻ പുറത്തേക്ക് ഇറങ്ങുബോൾ അരവിന്തും ജോളിയും വരാൻ കുറച്ച് മണിക്കൂറുകൾ കൂടി വൈകും എന്ന് പ്രിയ പറഞ്ഞു.
"അവർ ഇത്രക്ക് വൈകാനുള്ള കാരണം എന്താണ്?." ആദിത്യൻ ചോദിച്ചു.
"ഞാൻ നിന്നോട് നേരത്തേ പറയണം എന്ന് വിജാരിച്ചത് ആണ്. നിന്റെ കൂട്ടുകാരൻ ജോളി എയർപോർട്ടിൽ എത്താൻ മൂന്ന് മണിക്കൂറുകൾ വൈകി. അവൻ സഞ്ചരിച്ച് കൊണ്ട് ഇരുന്ന ലിമോസിൻ ബ്രേക്ക് ഡൗൺ ആയി ശെരിയാക്കാൻ കുറച്ച് സമയം എടുത്തു." പ്രിയ മറുപടി പറഞ്ഞു.
💬 Comments
View all comments