0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 842
അയാൾ ബോട്ട് സ്റ്റാർട്ട് ചെയ്ത് കടലിലേക്ക് ഓടിച്ച് പോയി. "എന്താണ് കാര്യം പ്രഭേട്ടാ?. താങ്കൾ എന്താണ് കണ്ട് പിടിച്ചത്?." ആദിത്യൻ ജിജ്ഞാസയോടെ ചോദിച്ചു. "ഈ ദ്വീപിൽ എന്തൊക്കെയോ രഹസ്യങ്ങൾ നടക്കുന്നുണ്ട് ആദിത്യ." ദ്വീപിൽ നിന്ന് ഒരു നൂറ് മീറ്റർ കടലിലേക്ക് കയറിയപ്പോൾ പ്രഭാകരൻ പറഞ്ഞു. "ഞാൻ മനു വർമ്മയുടെ ബാങ്ക് ട്രാന്സാക്ഷന്റെ വിശദ വിവരങ്ങൾ എടുത്തു. ദ്വീപ് വാങ്ങിച്ചതിന് ശേഷം ഇവിടെ ഉള്ള വീടുകൾ പണിയുന്നതിന് ഇടക്കുള്ള കാലത്തെ വിവരങ്ങൾ ആണ് ഞാൻ എടുത്തത്. അതിൽ ഹോം സെക്യൂരിറ്റിയിൽ പ്രാബല്യം ഉള്ള ഒരു ഇന്ത്യൻ കമ്പനിയുടെ വിവരങ്ങളും ഉണ്ടായിരുന്നു. ഇവിടെ ഉള്ള വീടുകൾ പണിയുന്നതിന് മുൻപ് അവരുടെ പണികൾ തീർത്തതിന് ഉള്ള തുക കൊടുത്തിട്ട് ഉണ്ട്." "അപ്പോൾ അവർ ഇവിടെ ഒരു സേഫ് ഹൗസ് പണിയാൻ ആണ് വന്നത് എന്നാണോ താങ്കൾ പറയുന്നത്?." ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു. "അതെ, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ അത് ഭൂമിയുടെ അടിയിൽ ആയിരിക്കും ഉണ്ടാവുക. അല്ലെങ്കിൽ ഇവിടെ ഉള്ള വീടുകൾ പണിത കമ്പനിയുടെ പ്ലാനുകളിൽ അതും ഉണ്ടായിരിക്കേണ്ടത് ആണ്." പ്രഭാകരൻ പറഞ്ഞു. "അതും ശരിയാണ്." ഒരു തിരമാലയിൽ തട്ടി ബോട്ട് ഉയർന്ന് താഴ്ന്നപ്പോൾ കസേരയിൽ മുറുക്കി പിടിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.
"അപ്പോൾ അങ്ങനെ ഒരു സെക്യൂരിറ്റിയും ഇല്ല എന്ന് എൽദോ പറഞ്ഞു പക്ഷെ അങ്ങനത്തെ സെക്യൂരിറ്റിയിൽ പ്രാബല്യം ഉള്ള ഒരു കമ്പനിക്ക് മനു വർമ്മ നല്ലൊരു തുക ആ സമയത്ത് ചിലവാക്കി." പ്രഭാകരൻ വിശദീകരിച്ച് പറഞ്ഞു. "അപ്പോൾ ഇവിടെ ഒരു സേഫ് ഹൗസ് ഉണ്ട്. എൽദോ ഞങ്ങളോട് കള്ളം പറയുന്നത് ആണ്." ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു. "എന്ത് കൊണ്ട്?." "എനിക്ക് അതിനെ കുറിച്ച് ചിന്തിച്ചപ്പോൾ രണ്ട് ഉത്തരങ്ങളെ കിട്ടിയുള്ളൂ." അഡ്വക്കേറ്റ് പ്രഭാകരൻ മുഖം കടുപ്പിച്ച് കൊണ്ട് മറുപടി പറഞ്ഞു. "അവൻ അവിടെ എന്തോ ഒളിച്ച്

💬 Comments

View all comments