Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]
ഒരാളുടെ വിശപ്പ് ശമിപ്പിക്കാൻ കഴിയുന്നത്ര കൊടുക്കുന്നതിൽ വല്യ പുണ്യം വേറെയില്ല , അതുമല്ല എനിക്ക് കൂട്ടായി ഒരാൾ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണാൻ ആണ് കൂടുതൽ ഇഷ്ടം " റീന ഒരു കാൽ മടക്കി അതിന്റെ മുകളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു .. " ഇനി ടീന , എന്നാണ് ഈ വഴിയൊക്കെ " " അറിയില്ല ചേച്ചി , അവർ ഓരോ ആളുകളെ പല വഴിക്ക് വിടും . പോയ വഴിക്ക് തന്നെ വീണ്ടും വിടില്ല " .. " അതെന്താ .. പിന്നെ ആ വഴിക്ക് പോയാൽ സാധനം വാങ്ങിയവർ കൈ വെക്കും എന്നു കരുതിയാണോ ?" റീന ഹാസ്യ രൂപേണ ചോദിച്ചു. " അയ്യട , ഞങ്ങൾ കൊടുക്കുന്നത്.നല്ല വസ്തുക്കൾ തന്നെയാ , അതല്ലേ ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് വാങ്ങിയാൽ മതിയെന്ന് പറഞ്ഞത് , ചേച്ചിക്ക് പിന്നെ വാങ്ങാൻ താത്പര്യം ഇല്ലല്ലോ " ടീന മുഖത്ത് നിരാശ കലർത്തി മറുപടി നൽകി . " അയ്യോ സങ്കടം ഒന്നും വേണ്ട , നീ അതെടുക്കു ഞാൻ വാങ്ങിക്കാം ,ഇനി അതിന്റെ സങ്കടം വേണ്ട " "ഔദാര്യം ആണോ, എന്നാൽ വേണ്ട താത്പര്യമില്ല " ടീന ശുണ്ഠി കലർത്തി മറുപടി നൽകി . " ഓ , ഒന്ന് വാങ്ങിക്കാം എന്ന് കരുതിയപ്പോൾ ജാഡ , ഇനി വേണ്ട " റീന അതേ രൂപത്തിൽ മറുപടി നൽകി. " അയ്യോ ചതിക്കല്ലേ , ഒരെണ്ണം പോയാൽ ഒരു ദിവസത്തെ വിൽപനയുടെ കണക്കിൽ നിന്നും ഒന്നു
💬 Comments
View all comments