0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

ചേച്ചി, ഈ സ്നേഹത്തിന് തന്നെ നന്ദി , സാധാരണ ഞങ്ങളെ പോലെയുള്ളവരെ ആട്ടി ഓടിക്കാൻ മാത്രമാണ് പലർക്കും താത്പര്യം, ചേച്ചി ഇത്രയെങ്കിലും കരുണ കാണിച്ചല്ലോ അതു തന്നെ ധാരാളം, സന്തോഷമുണ്ട് " ടീന പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങി.

"നിൽക്ക്, എന്നെ ചേച്ചി എന്നല്ലേ വിളിച്ചത് , എന്നാൽ ആ സ്ഥാനത്ത് നിന്നും പറയുവാണ് , കഴിച്ചിട്ട് ഇറങ്ങാം അല്ലേൽ എനിക്ക് ബുദ്ധിമുട്ടായി മനസ്സിൽ കിടക്കും , ആ ബാഗ് അവിടെ വെക്കു .." റീന പറഞ്ഞു.

നിസ്സഹായ അവസ്ഥയിൽ ടീന റീനയെ നോക്കി ..തോളത്ത് കയറ്റിയ ബാഗ് താഴേക്ക് ഇറക്കി.. " വിരോധം ഇല്ലെങ്കിൽ , അടുക്കളയിലേക്ക് ഒന്നു കൂടിയാൽ വേഗം തന്നെ പോവാൻ സാധിക്കും ട്ടോ " റീന ടീനയോട് ചിരിച്ചു കൊണ്ട് പറഞ്ഞു .. " പിന്നെ അതിനെന്താ , ഞാൻ വരാം " ടീന സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടു റീനയ്ക്ക് മറുപടി നൽകി. "എന്നാൽ വരൂ" റീന തിരിഞ്ഞു നടന്നു .. പുറകെ ടീനയും

◆ അടുക്കള ◆ " ആഹാ , മനോഹരമായ അടുക്കള ആണല്ലോ ചേച്ചി " , ആകെ സ്തംഭിച്ച അവസ്ഥയുടെ ടീന റീനയോടായി പറഞ്ഞു.. ഇതൊക്കെ ഭർത്താവിന്റെ സെലക്ഷൻ ആണ് .. പൈസ എങ്ങനെയൊക്കെ കളയാം എന്ന് ഗവേഷണം നടത്തുകയാണ് .. നീ അവിടെ നിൽക്കാതെ കേറി വരൂ

" ധാ , അവിടെ ഇരിക്കുന്ന പാത്രത്തിൽ സവോള ഇരിക്കുന്നുണ്ട് , അതെടുക്കാവോ " ടീന ഉടൻ തന്നെ പാത്രത്തിലെ സവോള എടുത്ത് റീനയുടെ അടുത്തേക്ക് നടന്നു..

💬 Comments

View all comments