Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
. . "
" ok സമ്മതിച്ചു . . . "
" എന്ന ഞാൻ റെഡി ആവട്ടെ ഒരുമിച്ച് പോകാലോ ""
" ഓഹ് . . . ഇനി എനിക് വയ്യ . . . I am too tired . നീ പോയിട്ട് പാർസൽ മേടിച്ചാൽ മതി. കാർ എടുത്തോ . . ."
ഞാൻ കാറിന്റെ കീയും, മമ്മിയുടെ കയ്യിൽ നിന്നും പൈസയും വാങ്ങി . . .
" പിന്നെ മമ്മി കേരളാ പോലീസിന് എന്തെങ്കിലും തെളിയാത്ത കേസിലോ മറ്റോ ഹെല്പ് വേണൊങ്കിൽ എന്നൊന്ന് വിളിച്ചാൽ മതി . . . "
" ഒന്നു പോടാ ചെക്കാ, പോയി മേടിക്കാൻ നോക്ക്. . . "
അവിടുന്ന് നേരെ ഹോട്ടലിലേക് വിട്ടു. മട്ടൻ ബിരിയാണി എന്റെ ഫേവറിറ്റ് ആണ്. അത് രണ്ടെണ്ണം വാങ്ങി വീട്ടിലേക് എത്തി. പിന്നെ ഞങ്ങൾ ഒരുമിച്ച് തന്നെ കഴിച്ചു. ടിവിയിൽ പുതിയൊരു സിനിമയും സ്‌ട്രീം ചെയ്ത് അതുമുഴുവൻ കണ്ടുതീർത്താണ് കിടന്നത്. . .
രണ്ടുമൂന്നു ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി. കാത്തിരുന്ന ദിവസം, അച്ചു കറങ്ങാനായി സമ്മതിച്ച ദിവസം എത്തി. തലേദിവസം തന്നെ കാര്യങ്ങൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. ഞാൻ യൂണിഫോം ഇടാതെ ഒരു ജീൻസും ഷർട്ടും ധരിച്ചാണ് ഗോകുലിന്റെ കൂടെ സ്കൂളിലേക് പോയത്. അവനെ സ്കൂളിൽ ആക്കി അവന്റെ ബൈക്കും ആയി, അച്ചുവിനെ പിക്ക് ചെയ്യാൻ പോയി. ഒരു ചുവന്ന ചുരിദാർ ധരിച്ച് അവൾ എന്നെയും കാത്തുനില്കുന്നുണ്ടായിരുന്നു. യൂണിഫോം ധരിച്ച്
💬 Comments
View all comments