Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഫിലിപ്പ്…? എനിക്ക് കുറച്ച് റെസ്റ്റ് എടുക്കണമെന്നുണ്ടായിരുന്നു... "
" അതിനെന്താ... നമുക്ക് പുറത്തുനിന്ന് ഓർഡർ ചെയ്യാം. നീ വല്ലാതെ കഷ്ടപ്പെടണ്ട. സമീർ ഡോക്ടർ പറഞ്ഞതു പോലെ അവൻ നല്ല ടാലന്റഡ് ഉള്ള പയ്യനാണ്. നമുക്ക് അവന്റെ ആ ഒരു കഴിവ് നിങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കണം… "
ഫിലിപ്പിന്റെ ആ നിഷ്കളങ്കമായ വാക്കുകൾ സിനിയുടെ ഉള്ളിൽ കുറ്റബോധത്തിന്റെ കനലുകൾ നിറച്ചു. പക്ഷേ അതേ സമയം, നാളെ രാത്രി വീണ്ടും റൂബനെ കാണാമെന്ന തിരിച്ചറിവ് അവളിൽ ഒരു ഗൂഢമായ ആവേശം പടർത്തി…
സ്വർണ്ണക്കൂടിന്റെ അഴികൾ ഇപ്പോൾ പൂർണ്ണമായും ഉരുകിയിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ഇതിലും വലിയ അപകടങ്ങളാണെന്ന് സിനിക്കുറപ്പായിരുന്നു. പക്ഷേ ആ അപകടങ്ങളിൽ അവൾ ഒരു ലഹരി കണ്ടെത്തുകയായിരുന്നു…
…………………………………………………………………………
അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിലെ തിരക്കുകൾക്കിടയിലാണ് ഫിലിപ്പ് റൂബനെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. സിനിയും അവിടെ ഉണ്ടായിരുന്നു. ഫിലിപ്പിന്റെ മേശപ്പുറത്ത് അബുദാബിയിലെ പുതിയ ഹോസ്പിറ്റൽ പ്രോജക്റ്റിന്റെ മാപ്പും ബ്ലൂപ്രിന്റും നിരന്നു കിടന്നിരുന്നു…
ഫിലിപ്പ് മാപ്പിലേക്ക് വിരൽ ചൂണ്ടി. " റൂബൻ നമ്മുടെ അബുദാബി ഹോസ്പിറ്റൽ ചെയിനിന്റെ പ്രോജക്റ്റ് റെസ്പോൺസിബിലിറ്റി ഏറ്റെടുക്കാൻ എനിക്ക് ഒരാളെ വേണം. എന്റെ കൂടെ പണ്ട് മുതലേ ഉള്ളവരുണ്ട്, പക്ഷേ എനിക്ക് വേണ്ടത് നിന്നെപ്പോലെയുള്ള ഒരു 'യങ്ങ് ബ്ലഡ്' ആണ്. നിന്റെ ഡിസിഷൻ മേക്കിംഗ് സ്കിൽ... അത് എനിക്ക് ഈ പ്രോജക്റ്റിൽ ആവശ്യമാണ്… "
റൂബൻ അത്ഭുതപ്പെട്ടു... " സർ... ഇത് വലിയൊരു ഉത്തരവാദിത്തമല്ലേ…? എനിക്ക് ഇതിനുള്ള എക്സ്പീരിയൻസ് ഉണ്ടോ എന്ന്... "
" എക്സ്പീരിയൻസ് അല്ല റൂബൻ, പാഷൻ ആണ് വേണ്ടത്… പിന്നെ വിശ്വാസമുള്ള
💬 Comments
View all comments