Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ചുറ്റും നോക്കി. " റൂബൻ... ഫിലിപ്പ് നിന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. അത് ഓർക്കുമ്പോൾ എനിക്ക് പേടിയാകുന്നു. നമ്മൾ ആളെ ചതിക്കുകയല്ലേ…? "
റൂബൻ നിന്നു. അവൻ സിനിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. " സിനീ… സ്നേഹത്തിനു ചതിയും വഞ്ചനയുമൊന്നൂല്ല… ജസ്റ്റ് ലവ് ആന്റ് ലവ് മേക്കിഗ്... ഓക്കേ… അതുകൊണ്ട് ഈ പ്രോജക്റ്റ് നമുക്ക് പ്രയോജനപ്പെടുത്താം… ദാറ്റ്സിറ്റ്… "
സിനി പിന്നെ ഒന്നും മിണ്ടിയില്ല…
…………………………………………………………………………
ABUDHABI…
അബുദാബിയിലെ പുതിയ ഹോസ്പിറ്റൽ സൈറ്റിൽ വെച്ച് ഫിലിപ്പും സിനിയും റൂബനും ആ പ്രോജക്റ്റിന്റെ അവസാന വട്ട ചർച്ചയിലായിരുന്നു. അബുദാബിയിലെ തിരക്കേറിയ ഒരു ഏരിയയിൽ
ഗൈനക്കോളജിയും ഓർത്തോപീഡിക്സും മാത്രം സ്പെഷ്യലൈസ് ചെയ്ത ഒരു ബുട്ടിക് ഹോസ്പിറ്റൽ എന്നതായിരുന്നു ഫിലിപ്പിന്റെ ലക്ഷ്യം…
" റൂബൻ, ഇവിടെ ഗൈനക്ക് ഡിപ്പാർട്ട്മെന്റ് നീയും സിനിയും കൂടി മാറി മാറി ഹാൻഡിൽ ചെയ്യണം. ഓർത്തോ സെക്ഷൻ ഞാനും നോക്കും, കൂടെ എന്റെ ഒരു ജൂനിയർ ഡോക്ടറെ കൂടി ഞാൻ അങ്ങോട്ട് അലോക്കേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിന്റെ മൊത്തം ഉത്തരവാദിത്തം, അതായത് അസിസ്സ്റ്റന്റ് മെഡിക്കൽ ഡയറക്ടർ എന്ന പദവി അത് നിനക്കായിരിക്കും… " ഫിലിപ്പ് റൂബന്റെ തോളിൽ തട്ടി പറഞ്ഞു…
റൂബൻ ഞെട്ടിപ്പോയി… “ സർ ഐ ആമ് ജസ്റ്റെ ജൂനിയർ… സർ എന്നെ ഇത്രയും വിശ്വസിക്കുന്നത്... " റൂബൻ പാതിയിൽ നിർത്തി സിനിയെ ഒന്ന് നോക്കി…
ഫിലിപ്പിന്റെ കണ്ണുകളിൽ റൂബനോടുള്ളത് വെറുമൊരു ഡോക്ടറോടുള്ള വിശ്വാസമല്ല, മറിച്ച് തന്റെ കുടുംബത്തിലെ ഒരാളോടെന്ന പോലെയുള്ള പരിഗണനയായിരുന്നു…
" എനിക്ക് നിന്നെ വിശ്വാസമാണ് റൂബൻ…
ഫെലിക്സിനെപ്പോലെ തന്നെയാണ് നീയും എനിക്ക്. നീ ഈ
💬 Comments
View all comments