Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഹോസ്പിറ്റലിന്റെ കാര്യങ്ങൾ നോക്കിയാൽ എനിക്ക് ദുബായിലെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും… " ഫിലിപ്പ് അത് പറഞ്ഞു കൊണ്ട് എൻജിനീയർമാരുടെ അടുത്തേക്ക് നീങ്ങി…
അബുദാബി പ്രോജക്റ്റ് റൂബന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള കാലഘട്ടമായിരുന്നു. ഫിലിപ്പ് ഏൽപ്പിച്ച ഉത്തരവാദിത്തം അവൻ അങ്ങേയറ്റം ഗൗരവത്തോടെയാണ് കണ്ടത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും റൂബൻ അബുദാബിയിലേക്ക് പോകും. ചിലപ്പോൾ സിനിയും കൂടെയുണ്ടാകും, ഗൈനക് ലാബിന്റെയും ലേബർ വാർഡിന്റെയും ഡിസൈനിംഗും എക്യുപ്‌മെന്റ്‌സ് ഓർഡർ ചെയ്യാനുമായി…
തിരിച്ചു ദുബായിലേക്ക് വരുമ്പോഴുള്ള ആ രണ്ട് മണിക്കൂർ ഡ്രൈവ് അവർക്കിടയിലെ ഏറ്റവും മനോഹരമായ സമയമായിരുന്നു…
" സിനീ... ഇത്രയും തിരക്കിലും ഈ യാത്രകളാണ് എനിക്കിപ്പോ ഏറ്റവും ഇഷ്ടം. നീ കൂടെയുണ്ടെല്ലോ… റൂബൻ സ്റ്റിയറിംഗിൽ വിരലുകൾ താളം പിടിച്ചു പറഞ്ഞു.
സിനി ജനാലയിലൂടെ മണൽക്കാടുകളിലേക്ക് നോക്കി ഇരുന്നു. " റൂബൻ, നീ ഈ പ്രോജക്റ്റ് വളരെ സ്മാർട്ടായിട്ടാണ് കൊണ്ടുപോകുന്നത്. ഫിലിപ്പ് എപ്പോഴും നിന്നെപ്പറ്റിയാ പറയുന്നത്. അയാൾക്ക് നിന്നിലുള്ള വിശ്വാസം ഇപ്പോൾ വളരെ കൂടുതലാണ്… "
റൂബൻ ഒന്ന് ചിരിച്ചു. " അത് നല്ലതല്ലേ സിനീ… വിശ്വാസമല്ലേ എല്ലാം... ഇന്ന് ഞാൻ അബുദാബിയിലെ എൻജിനീയർമാരോട് സംസാരിച്ചു. ഗൈനക് ഓപ്പറേഷൻ തിയേറ്ററിൽ നിങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയ ലൈറ്റിംഗും സ്പേസും വേണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... "
ഇടയ്ക്ക് അവൻ തനിച്ചും അബുദാബിയിലേക്ക് പോകും. മടങ്ങി വരുമ്പോൾ സിനിക്കായി അവിടുത്തെ സ്പെഷ്യൽ ഈത്തപ്പഴമോ അല്ലെങ്കിൽ അവൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചോക്ലേറ്റോ അവൻ കൊണ്ടുവരും. ആരും കാണാതെ ഹോസ്പിറ്റൽ ക്യാബിനിൽ വെച്ച് അവൻ അത് നൽകുമ്പോൾ സിനിയുടെ ഉള്ളിൽ ഒരു കൗമാരക്കാരിയുടെ ആവേശം നിറയും…
റൂബൻ
💬 Comments
View all comments