0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

ഒരു നിമിഷം കെണ്ട് റൂബന്റെ ആ ഒരു 'സ്വിച്ചിംഗ്' കണ്ട് സിനി അത്ഭുതപ്പെട്ടു പോയി. എത്ര സമർത്ഥമായാണ് അവൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്!

തിരികെ ദുബായിലേക്ക് വരുമ്പോൾ ഹൈവേയിൽ കാറുകൾ ചീറിപ്പായുന്നുണ്ട്. ദുബായിലെ ക്യാമറകൾ ഉള്ളതുകൊണ്ട് റൂബൻ വളരെ ശ്രദ്ധിച്ചാണ് ഡ്രൈവ് ചെയ്തത്. എങ്കിലും ഇടയ്ക്ക് സിനിയുടെ കൈപ്പത്തിയിൽ അവൻ പതുക്കെ ഒന്ന് തലോടി…

ദിവസങ്ങൾ ഓരോന്നായി തൊട്ടും തലോടിയുമൊക്കെ കൊഴിഞ്ഞുപോയി. ഓരോ പുലരിയും ഓരോ അസ്തമയവും അവർക്കിടയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല സിനിയും റൂബനും തമ്മിൽ കാണുന്നുണ്ടായിരുന്നു, സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ പഴയ അടുപ്പത്തിലേക്കോ അവർ ആഗ്രഹിക്കുന്ന ഒരു ഒന്നിക്കലിലേക്കോ എത്താൻ ഒരു പഴുതും സാഹചര്യവും അവർക്ക് നൽകിയിരുന്നില്ല. ഒരു അദൃശ്യമായ മതിൽക്കെട്ടിന് ഇരുപുറവും നിൽക്കുന്നതുപോലെ, ഉള്ളിൽ പ്രണയം ഇരമ്പുമ്പോഴും പുറമെ അവർ വെറും അപരിചിതരെപ്പോലെയോ അല്ലെങ്കിൽ വെറും സുഹൃത്തുക്കളെപ്പോലെയോ അഭിനയിച്ചു…

അന്ന് രാത്രി വില്ലയിൽ ഡിന്നർ ടൈമിൽ ഫിലിപ്പ് വളരെ നല്ല മൂഡിലായിരുന്നു. അബുദാബിയിലെ പുതിയ ഹോസ്പിറ്റലിലെ ഗൈനക് വിങ്ങിന്റെ വർക്ക് പകുതിയിലേറെ കഴിഞ്ഞതിന്റെ ആവേശം അയാളുടെ മുഖത്തുണ്ടായിരുന്നു…

" സിനി, റൂബൻ ഇന്ന് വൈകുന്നേരം എനിക്ക് ഓരോ ഡിപ്പാർട്ട്മെന്റിന്റെയും ഫോട്ടോസ് അയച്ചു തന്നു. മോണിറ്ററിങ് ഒക്കെ പക്കാ ആണ്. നമുക്ക് നെക്സ്റ്റ് മന്ത് തന്നെ ഓപ്പണിംഗ് പ്ലാൻ ചെയ്യാമെന്ന് തോന്നുന്നു… "

സിനി പതുക്കെ തലയാട്ടി, " മ്മ്മ്… പ്രോഗ്രസ് അനുസരിച്ച് ഫിലിപ്പ് പ്ലാൻ ചെയ്തോളൂ… ഐ ആം വിത്ത് യൂ… "

ഫിലിപ്പ് ചിക്കൻ പീസ് മുറിച്ചെടുക്കുന്നതിനിടെ ഒന്ന് ചിന്തിച്ചു. " പിന്നെ സിനി, മറ്റൊരു കാര്യം കൂടി. പുതിയ ഹോസ്പിറ്റലിൽ

💬 Comments

View all comments