0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

നമ്മൾ ലാപറോസ്കോപ്പിക് സർജറികൾക്ക് കൂടുതൽ ഫോക്കസ് കൊടുക്കുന്നുണ്ടല്ലോ. അതിന്റെ ലേറ്റസ്റ്റ് ടെക്ക്നോളജികളെ കുറിച്ച് ലണ്ടനിൽ ഒരു 21 ഡേയ്സ് ട്രെയിനിങ് പ്രോഗ്രാം വരുന്നുണ്ട്. റൂബനും നീയും കൂടി അത് അറ്റൻഡ് ചെയ്യണമെന്നാണ് എന്റെ സജഷൻ… വാട്ട് യൂ സേ… “

സിനി ഒന്ന് നിശബ്ദയായി. ലണ്ടൻ... 21 ദിവസങ്ങൾ... അവളും റൂബനും മാത്രം. ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞുപോയെങ്കിലും അവളത് പുറത്തുകാണിച്ചില്ല...

" റൂബനും നമ്മൾ സ്പോൺസർ ചെയ്യുന്നുണ്ടോ…? " അവൾ വെറുതെ ചോദിച്ചു.

" പിന്നല്ലാതെ…! ലാപറോസ്കോപ്പിക് സർജറികൾക്ക് അത് അത്യാവശ്യമാണ് സിനി… " റൂബൻ അവിടെ ഉണ്ടെങ്കിൽ എനിക്ക് ഒന്നിനും ഒരു പേടിയുമില്ല. കാര്യങ്ങളൊക്കെ അവൻ ഭംഗിയായി മാനേജ് ചെയ്തോളും."

ഫിലിപ്പ് തുടർന്നു… " നമുക്ക് അബുദാബിയിൽ ഒരു ചെറിയ വീട് കൂടി നോക്കിയാലോ എന്ന് ഞാൻ ആലോചിക്കുന്നു സിനി. അവിടുത്തെ വർക്ക് ഷെഡ്യൂൾ ബേസിൽ സ്റ്റേ ചെയ്യാൻ സൗകര്യമാകുമല്ലോ. ഇടയ്ക്കിടെയുള്ള യാത്രയും ഹോട്ടൽ സ്റ്റേയും ഒഴിവാക്കാമെല്ലോ... "

ഫിലിപ്പ് പറയുന്നത് കേട്ട് സിനി തന്റെ പ്ലേറ്റിലേക്ക് തന്നെ നോക്കിയിരുന്നു. ഫിലിപ്പ് സംസാരിക്കുന്നത് മുഴുവൻ റൂബനെപ്പറ്റിയും അവരുടെ ഭാവിയെപ്പറ്റിയുമാണ്. അയാൾക്ക് റൂബനിലുള്ള അന്ധമായ വിശ്വാസം, സ്നേഹം... അത് സിനിയിൽ ചെറിയൊരു നീറ്റലുണ്ടാക്കി…

" എന്താ സിനി ഒന്നും മിണ്ടാത്തത്? അബുദാബിയിൽ വീട് വേണ്ടെന്നാണോ…? " ഫിലിപ്പ് അവളുടെ മുഖത്തേക്ക് നോക്കി…

" ഏയ്... അങ്ങനെയല്ല. അത് നല്ലൊരു ഐഡിയ ആണ്. നോക്കാം... " സിനി പതുക്കെ പറഞ്ഞു.

അവളുടെ തൊണ്ടയിൽ എന്തോ തടയുന്നത് പോലെ തോന്നി. ഫിലിപ്പിന്റെ ഈ കറകളില്ലാത്ത വിശ്വാസമാണ് തങ്ങൾക്ക് കിട്ടുന്ന

💬 Comments

View all comments