0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

ഏറ്റവും വലിയ മറ എന്ന സത്യം അവളെ വല്ലാതെ ഭയപ്പെടുത്തി. സ്നേഹത്തിനും ചതിക്കും ഇടയിലുള്ള ആ നൂൽപ്പാലത്തിലൂടെ നടക്കുമ്പോൾ, സ്വന്തം മനസ്സിനോട് പോലും അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. സിനി പതുക്കെ എഴുന്നേറ്റു, കൈകൾ കഴുകുമ്പോൾ കണ്ണാടിയിൽ കണ്ട സ്വന്തം ബിംബത്തിലേക്ക് നോക്കാൻ പോലും അവൾക്ക് ചെറിയ മടുപ്പ് തോന്നി…

അടുത്ത ദിവസം ഹോസ്പിറ്റലിൽ തിരക്കുകൾക്കിടയിലും റൂബന്റെ മുഖത്ത് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ക്യാബിനിലെ ഫയലുകൾക്കിടയിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സ് എവിടെയോ ആണെന്ന് സിനിക്ക് തോന്നി. റൗണ്ട്സ് കഴിഞ്ഞ് അവൾ റൂബന്റെ റൂമിലേക്ക് എത്തുമ്പോൾ അവൻ ലാപ്‌ടോപ്പിൽ എന്തോ നോക്കി ചിരിക്കുകയായിരുന്നു…

സിനി അകത്തേക്ക് വന്നതും റൂബൻ ആവേശത്തോടെ എഴുന്നേറ്റു…
" സിനി... ഫിലിപ്പ് സർ ലണ്ടൻ ട്രിപ്പിന്റെ കാര്യം പറഞ്ഞില്ലേ…? 21 ഡേയ്‌സ്…! ഞാൻ ഷെഡ്യൂൾ ഒക്കെ ഒന്ന് നോക്കുകയായിരുന്നു… "

സിനി ഡോർ പതുക്കെ ചാരി അവന് അരികിലേക്ക് നടന്നു. " മ്മ്... ഇന്നലെ ഡിന്നറിനിടെ പറഞ്ഞു. നീ ഭയങ്കര ഹാപ്പി ആണെല്ലോ... "

റൂബൻ അവളുടെ കൈകളിൽ മെല്ലെ പിടിച്ചു, സ്വരം താഴ്ത്തി പറഞ്ഞു, " ഹാപ്പി ആവാതിരിക്കാൻ പറ്റുമോ…? നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ചാൻസ് ആണിത്. ആരും അറിയാതെ, ആരും കാണാതെ നമുക്ക് മാത്രമായി കുറച്ചു ദിവസങ്ങൾ. ഇതൊരു ട്രെയിനിങ് ഒന്നുമല്ല സിനി, ഇത് നമ്മുടെ സീക്രട്ട് ഹണിമൂൺ ട്രിപ്പാണ്..! "

സിനി ചിരിച്ചു എങ്കിലും അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടായിരുന്നു. " ഫിലിപ്പിന്റെ പ്ലാൻ കേട്ടില്ലേ…? നീ അബുദാബി ഹോസ്പിറ്റലിന്റെ ഫുൾ ചാർജ് എടുക്കണം. ഞാൻ ആഴ്ചയിൽ മൂന്നോ നാലോ

💬 Comments

View all comments