Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
സിനി ഒരു നിമിഷം ആലോചിച്ചു. " മ്മ്മ്… എങ്കിലും ഫിലിപ്പിനോട് കള്ളം പറയുന്നത് ആലോചിക്കുമ്പോൾ... "
" നമ്മൾ കള്ളം പറയുന്നില്ല സിനി, നമ്മൾ നമ്മുടെ ജീവിതം ജീവിക്കുന്നു. ഫിലിപ്പ് സർ ഹാപ്പിയാണ്, നമ്മളും ഹാപ്പിയാണ്. ദാ, ഈ ഡ്രസ്സ് ഒന്ന് ട്രയൽ ചെയ്തു നോക്ക്… "
ട്രയൽ റൂമിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ റൂബൻ തന്റെ ഫോണിൽ ലണ്ടനിലെ കുറച്ച് സ്ഥലങ്ങളുടെ ഫോട്ടോസ് നോക്കുകയായിരുന്നു. സിനി പുറത്തേക്ക് വന്നപ്പോൾ അവളുടെ ലുക്ക് കണ്ട് അവൻ ഒരു നിമിഷം നോക്കി നിന്നുപോയി…
" പെർഫെക്റ്റ്…! നീ ഇത് തന്നെ എടുത്തോ… "
ഷോപ്പിംഗ് കഴിഞ്ഞ് അവർ ഫുഡ് കോർട്ടിൽ ഇരിക്കുമ്പോൾ സിനി പതുക്കെ ചോദിച്ചു, " റൂബൻ, അബുദാബിയിലെ ഫ്ലാറ്റിന്റെ കാര്യം ഫിലിപ്പ് ഗൗരവമായി എടുത്തിരിക്കുകയാണ്. അടുത്ത ഏതേലും ദിവസം തന്നെ പോയി നോക്കാം എന്നാണ് പറയുന്നത്… "
റൂബൻ അവളുടെ കൈയ്യിൽ മെല്ലെ തൊട്ടു.
" അതു നല്ലതല്ലേ…? നമുക്ക് കൂടുതൽ പ്രൈവസിയുള്ള ഒരിടം. നീ ഒന്നിനും ടെൻഷൻ അടിക്കണ്ട. എല്ലാം പ്ലാൻ ചെയ്ത പോലെ നടക്കും. വെറുതേ ഓരോന്ന് ആലോചിച്ച് ഇപ്പോഴത്തെ ഈ സന്തോഷം കളയാതെ… "
ഷോപ്പിംഗ് ബാഗുകളുമായി കാറിലേക്ക് നടക്കുമ്പോൾ, ലണ്ടനിലെ മഞ്ഞുവീണ തെരുവുകളും അബുദാബിയിലെ പുതിയ ജീവിതവും അവർക്കിടയിൽ മനോഹരമായ ഒരു സ്വപ്നമായി വിരിഞ്ഞു തുടങ്ങിയിരുന്നു. എങ്കിലും, ആ സന്തോഷത്തിന്റെ നിഴലിൽ എവിടെയോ ഒരു ഭയം സിനിയെ പിൻതുടരുന്നുണ്ടായിരുന്നു…
ദുബായ് എയർപോർട്ടിലെ തിരക്കിലേക്ക് കാർ വന്നുനിൽക്കുമ്പോൾ സിനിയുടെ ഉള്ളിൽ ഒരുതരം കിടുക്കിടപ്പായിരുന്നു. ഡെന്യം ജീൻസും ഒരു വൈറ്റ് ടീഷർട്ടും അതിനുപുറമെ ഒരു
💬 Comments
View all comments