Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഡോക്ടറാണെന്ന് പറയില്ല.
" നമുക്ക് ആദ്യം കുറച്ച് വിന്റർ കളക്ഷൻസ് നോക്കിയാലോ…? ലണ്ടനിൽ നല്ല തണുപ്പായിരിക്കും… " റൂബൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
അവർ ഒരു വലിയ ബ്രാൻഡഡ് ഷോപ്പിലേക്ക് കയറി. ഓവർക്കോട്ടുകൾ നോക്കുന്നതിനിടയിൽ റൂബൻ ഒരു ലോങ്ങ് കോട്ട് എടുത്ത് സിനിയുടെ തോളിൽ വെച്ച് നോക്കി…
" ഇത് നിനക്ക് നന്നായി ചേരും സിനി. ഒരു ലൗലി ലുക്കുണ്ട്… നല്ല സ്റ്റൈലിഷും ആണ്… "
സിനി കണ്ണാടിയിൽ നോക്കി ഒന്ന് കറങ്ങി.
" ഇത് കൊള്ളാം. പക്ഷേ റൂബൻ, നമ്മൾ ഇത്രയൊക്കെ ഷോപ്പിംഗ് നടത്തുന്നത് കണ്ടാൽ സംശയം തോന്നില്ലേ…? ഫിലിപ്പിനോട് ഞാൻ പറഞ്ഞത് വെറുതെ കുറച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്നാണ്… "
റൂബൻ ചിരിച്ചുകൊണ്ട് ഒരു കോഫി ബ്രൗൺ ജാക്കറ്റ് എടുത്തു. " സിനി, നമ്മൾ ഒരു ഒഫീഷ്യൽ ട്രെയിനിംഗിന് പോകുന്നതല്ലേ…? അപ്പോൾ ഷോപ്പിംഗ് നടത്തുന്നത് നോർമൽ ആണ്. നീ ഇങ്ങനെ പേടിക്കാതെ. പിന്നെ, അവിടെ പോയാൽ നമുക്ക് ഇതൊന്നും ഇടാൻ സമയം കിട്ടില്ല, ഫുൾ ടൈം ബിസി ആവില്ലേ…? "
" അതെയോ? അതാണോ നീ പറഞ്ഞ ആ 'സീക്രട്ട് ഹണിമൂൺ'…? " സിനി കളിയാക്കി ചോദിച്ചു.
റൂബൻ അവളുടെ അടുത്തേക്ക് അല്പം നീങ്ങി നിന്ന് സ്വരം താഴ്ത്തി. " ട്രെയിനിംഗ് കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ... അത് നമുക്കുള്ളതല്ലേ…? നമുക്ക് ഹൈഡ് പാർക്കിലൂടെ ഒക്കെ വെറുതെ നടക്കാം. ആരും നമ്മളെ മൈൻഡ് ചെയ്യില്ല. ഇവിടെ ഈ മാളിൽ നിൽക്കുമ്പോൾ നമുക്ക് ഒന്ന് കൈ കോർത്ത് പിടിക്കാൻ പോലും പറ്റില്ല. പക്ഷേ അവിടെ... "
💬 Comments
View all comments