0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.5K

കോൺഫിഡൻസ് ആണ് എനിക്കും ധൈര്യം തരുന്നത്. പക്ഷേ ഇടയ്ക്കൊക്കെ ഉള്ളിൽ ഒരു കുറ്റബോധം വന്നു നിറയും. നീ അതൊക്കെ എങ്ങനെ ഇത്ര കൂളായി ഹാൻഡിൽ ചെയ്യുന്നു…? "

റൂബൻ ഒന്ന് ചിരിച്ചു, ഒരു ഗൗരവക്കാരനായ ഡോക്ടറുടെ ഭാവം വീണ്ടും മുഖത്ത് വരുത്തിക്കൊണ്ട് അവൻ പറഞ്ഞു, " കാരണം, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. ആ ഇഷ്ടത്തിന് മുന്നിൽ ബാക്കിയെല്ലാം സെക്കൻഡറി ആണ്... "

റൂബന്റെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾ സിനിയുടെ ആശങ്കകൾ പതുക്കെ മങ്ങാൻ തുടങ്ങി.
എങ്കിലും സത്യവും മിഥ്യയും തമ്മിലുള്ള ഈ ഒളിച്ചുകളിയിൽ തങ്ങൾ എത്രത്തോളം മുന്നോട്ട് പോകുമെന്ന് സിനി വെറുതെ ഓർത്തു പോയി…

അടുത്ത ഏതാനും ദിവസങ്ങൾ പതിവുപോലെ കടന്നുപോയി. ഹോസ്പിറ്റലിലെ തിരക്കുകളും പുതിയ പ്രോജക്ടിന്റെ പേപ്പർ വർക്കുകളുമായി ഫിലിപ്പ് പൂർണ്ണമായും ബിസിനസ്സ് ലോകത്തായിരുന്നു. ആ തിരക്കുകൾക്കിടയിൽ സിനിയുടെയും റൂബന്റെയും മനസ്സിലെ വിചാരങ്ങൾ അയാൾ അറിഞ്ഞതേയില്ല…

ലണ്ടൻ യാത്രയ്ക്ക് മുന്നോടിയായി ഷോപ്പിംഗിന് പോകാൻ തീരുമാനിച്ച ദിവസം സിനിക്ക് ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു. നഗരത്തിലെ വലിയൊരു മാളിൽ വെച്ച് കാണാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്.

" നീ എവിടെയാ? ഞാൻ ലൂയി വിറ്റണിന്റെ ഷോറൂമിന് മുന്നിലുണ്ട്… " റൂബന്റെ കാൾ വന്നപ്പോൾ സിനി പാർക്കിംഗിൽ കാർ ഒതുക്കുകയായിരുന്നു…

" ദാ... വരുന്നു. നീ അവിടെ തന്നെ നിൽക്ക്… തിരക്കു കൂട്ടാതെടാ… " സിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

മാളിലെ ചെറിയ തിരക്കിനിടയിൽ റൂബനെ കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. ജീൻസും ഒരു കറുത്ത ഷർട്ടും ധരിച്ച്, കൂളിംഗ് ഗ്ലാസ് വെച്ച് നിൽക്കുന്ന റൂബനെ കണ്ടാൽ ഒരു

💬 Comments

View all comments