0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

ഇത് എൻജോയ് ചെയ്യ്. നോക്ക്, ഈ ഗ്ലാസിലെ ഷാംപെയ്ൻ പോലെ ലൈഫ് ഒന്ന് കളർഫുൾ ആക്ക്… " അവൻ ഗ്ലാസ് ഉയർത്തി 'ചിയേഴ്സ്' പറഞ്ഞു…

ഏകദേശം ഏഴ് മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ അവർ ഒരുപാട് സംസാരിച്ചു. ഹോസ്പിറ്റലിലെ ഗോസിപ്പുകളല്ല, മറിച്ച് അവരുടെ പഴയ കാലത്തെക്കുറിച്ചും, ഇനി വരാനിരിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും. വിമാനത്തിലെ ഡിം ലൈറ്റിൽ, റൂബന്റെ തോളിൽ തല ചായ്ച്ച് കിടക്കുമ്പോൾ സിനി ആദ്യമായി ഒരുതരം സ്വാതന്ത്ര്യം അനുഭവിച്ചു…

LONDON…
ഹീത്രൂ എയർപോർട്ടിൽ ലാൻഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലണ്ടനിലെ തണുത്ത കാറ്റ് അവരെ എതിരേറ്റു. ദുബായിലെ ചൂടിൽ നിന്നും വന്ന അവർക്ക് ആ തണുപ്പ് ഒരു വല്ലാത്ത അനുഭൂതിയായിരുന്നു…

" ഓഹ് മൈ ഗോഡ്! റൂബൻ... നല്ല തണുപ്പ്…! " സിനി തന്റെ ജാക്കറ്റ് ഒന്നുകൂടി മുറുക്കി പുതച്ചു.

" ഇതൊന്നുമല്ല സിനി, പുറത്ത് ഇറങ്ങുമ്പോൾ അറിയാം. വാ, ടാക്സി വന്നിട്ടുണ്ടാകും... "
എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ ലണ്ടനിലെ പൗരാണികമായ കെട്ടിടങ്ങളും ചുവന്ന ബസ്സുകളുമൊക്കെ റൂബനും സിനിയും ഒന്നിച്ചു കൈ കോർത്തു കാറിലിരുന്നു കണ്ടു...
സിനി ആദ്യമായല്ലെങ്കിലും റൂബന്റെ കൂടെ ഇരുന്നു കണ്ടപ്പോ വല്ലാത്തൊരു കൗതുകമുണർത്തി…

" നമുക്ക് ആദ്യം കുറച്ച് നേരം ഒന്ന് റെസ്റ്റ് എടുക്കാം. എന്നിട്ട് വൈകുന്നേരം നമുക്ക് തെംസ് നദിയുടെ തീരത്ത് ഒന്ന് നടക്കാൻ പോയാലോ…?" റൂബൻ ചോദിച്ചു.

" പിന്നെന്താ…! പക്ഷേ അതിനുമുമ്പ് എനിക്ക് നല്ലൊരു കോഫി വേണം. ഈ തണുപ്പത്ത് കടുപ്പത്തിൽ ഒരു കോഫി... അതും നിന്റെ കൂടെ "
റൂബൻ അവളെ ചേർത്തുപിടിച്ചു. " നിനക്ക് വേണ്ടത് എല്ലാം

💬 Comments

View all comments