Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
സ്കർട്ടും ലോങ്ങ് ബൂട്ടും ഒപ്പം ഒരു ചുവന്ന കോട്ടുമാണ് ധരിച്ചത്. റൂബൻ ഒരു ഗ്രേ സ്വിറ്ററും ഡെനിമും അണിഞ്ഞു…
" ഇപ്പോൾ കണ്ടാൽ ആരെങ്കിലും പറയുമോ നമ്മൾ കുറച്ചു മുമ്പ് ആ ബെഡിൽ കാണിച്ചുകൂട്ടിയത്? " റൂബൻ കണ്ണാടിയിൽ നോക്കി ചിരിച്ചു…
" പോടാാാ... " സിനി അവന്റെ തോളിൽ അടിച്ചു.
അവർ ഹോട്ടലിന് പുറത്തിറങ്ങി. ലണ്ടനിലെ രാത്രിയിലെ ദീപാലങ്കാരങ്ങൾ അവർക്ക് മുന്നിൽ വിരിഞ്ഞു. തണുത്ത കാറ്റിൽ അവർ പരസ്പരം ചേർന്ന് നടന്നു. ടാക്സി വിളിച്ച് അവർ തെംസ് നദിക്കരയിലെത്തി…
" സിനീ... നോക്ക് ലണ്ടൻ ഐ... " റൂബൻ വിരൽ ചൂണ്ടി…
തിളങ്ങുന്ന ആ വലിയ ചക്രത്തിന് മുന്നിൽ നിന്ന് അവർ ഫോട്ടോകൾ എടുത്തു. അവിടെയുള്ള ഒരു ചെറിയ കഫേയിൽ നിന്ന് അവർ ചൂടുള്ള ഹോട്ട് ചോക്ലേറ്റ് കുടിച്ചു...
" ഈ നിമിഷം... ഇത് എന്നും എന്റെ കൂടെ ഉണ്ടാവണം റൂബൻ... " സിനി അവന്റെ കയ്യിൽ പിടിച്ചു…
" ഇതിലും വലിയ നിമിഷങ്ങൾ നമുക്ക് മുന്നിലുണ്ട് സിനീ... നീ കൂടെയുണ്ടെങ്കിൽ ഈ ലോകം മുഴുവൻ നമ്മുടേതാണ്... "
രാത്രിയുടെ യാമങ്ങളിൽ അവർ ലണ്ടനിലെ തെരുവുകളിലൂടെ പ്രണയിച്ചു നടന്നു. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവ് അവർക്ക് വലിയൊരു സ്വാതന്ത്ര്യം നൽകി. ഒടുവിൽ രാത്രി പത്തു മണിയോടെ അവർ തിരികെ ഹോട്ടലിലേക്ക് നടന്നു…
പക്ഷേ, ഹോട്ടലിന്റെ റിസപ്ഷനിൽ എത്തുന്നതിനു തെട്ടു മുന്നേ തന്നെ സിനിയുടെ ഫോൺ ബെല്ലടിച്ചു. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ സിനിയുടെ മുഖത്തെ ആവേശം പെട്ടെന്ന് മാഞ്ഞു…
“ ഫിലിപ്പ്… “
അവൾ റൂബനെ
💬 Comments
View all comments