0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.9K

അയാൾക്ക് വ്യക്തമായി അറിയാമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളുടെ ഫോണിലെ നോട്ടിഫിക്കേഷനുകളും, റൂബനുമായി സംസാരിക്കുമ്പോഴുള്ള ആ ചെറിയ ചിരിയും ഒന്നും അയാളുടെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല…

പക്ഷേ ഫിലിപ്പ് പഴയതുപോലെ തന്നെ ദേഷ്യപ്പെട്ടില്ല. മറിച്ച്, അയാൾ അവളുടെ അരികിൽ ചെന്ന് പതുക്കെ അവളുടെ തോളിൽ കൈവെച്ചു…

" സിനീ, നീ ലണ്ടനിൽ പോയി വന്നതിൽ പിന്നെ നല്ല റീഫ്രഷ് ആയിട്ടുണ്ട്. ഹോസ്പിറ്റലിലെ ടെൻഷനൊക്കെ മാറിയതുപോലെ തോന്നുന്നു. റൂബൻ വന്നത് നന്നായി, നിനക്ക് പണ്ടത്തെ ആ ഒരു ഉന്മേഷം തിരിച്ചു കിട്ടി... " ഫിലിപ്പ് വളരെ സ്വാഭാവികമായി പറഞ്ഞു…

സിനി പെട്ടന്ന് ഒന്ന് പതറിപ്പോയി. അവൾ ഫിലിപ്പിന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ ഒരു കുറ്റപ്പെടുത്തലോ ദേഷ്യമോ ഇല്ലായിരുന്നു. പകരം, വർഷങ്ങളായി താൻ അവൾക്ക് നൽകാത്ത എന്തിനെയോ മറ്റൊരാൾ നൽകുന്നത് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ പക്വതയായിരുന്നു അവിടെ. തന്റെ ശാരീരികമായ പരിമിതികളും തിരക്കുകളും സിനിയെ എത്രമാത്രം തളർത്തിയിട്ടുണ്ടെന്ന് അയാൾക്ക് ഇപ്പോൾ ബോധ്യമുണ്ട്…

" റൂബൻ, നീ ആ റിപ്പോർട്ട് കഴിഞ്ഞെങ്കിൽ വാ... നമുക്ക് ഇന്ന് ഡിന്നറിന് പുറത്തുപോവാം. കുറെ നാളായില്ലേ മൂന്നുപേരും കൂടി ഒന്നിച്ച് പോയിട്ട്… " ഫിലിപ്പ് അകത്തേക്ക് നോക്കി റൂബനെ വിളിച്ചു...

റൂബൻ എഴുന്നേറ്റു വന്ന് അവർക്കൊപ്പം ചേർന്നു. അവിടെ വലിയ വിശദീകരണങ്ങളോ പൊട്ടിത്തെറികളോ ഉണ്ടായില്ല. ഫിലിപ്പിന്റെ ആ പെരുമാറ്റത്തിൽ എല്ലാറ്റിനുമുള്ള മറുപടിയുണ്ടായിരുന്നു. 'നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം, അത് ഏത് വഴിയിലാണെങ്കിലും' എന്നൊരു നിശബ്ദമായ അംഗീകാരം…

സിനിയുടെ ഉള്ളിലെ ഭയം പതുക്കെ അലിഞ്ഞുപോയി. അവൾക്ക് ഫിലിപ്പിനോടുള്ള ബഹുമാനം കൂടി. തന്റെ കുടുംബത്തെയും മക്കളെയും പൊന്നുപോലെ നോക്കുന്ന

💬 Comments

View all comments