Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ചെറിയ തരംഗം ഉണ്ടാക്കി. ഒരു പ്രത്യേക സന്തോഷം അവൾ അറിയാതെ അവളുടെ മനസ്സിൽ നിറഞ്ഞു. തനിക്ക് ലഭിക്കുന്ന ആദരവിനേക്കാൾ, തന്റെ കൂടെയുള്ള ഒരാൾക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവൾക്ക് അഭിമാനം തോന്നി.
" മാം... കോൺഫറൻസ് കഴിഞ്ഞ് നമുക്ക് ഷെയ്ഖ് സായിദ് മോസ്ക് ഒന്ന് കണ്ടിട്ട് പോയാലോ...? ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല... " റൂബൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
" നോക്കാം റൂബൻ ബട്ട് നോട്ട് ഷുവർ... നമുക്ക് തിരികെ എത്തേണ്ടതാണ്. " സിനി ഗൗരവത്തിൽ പറഞ്ഞു.
" സോറി മാം... ഇത്രയും ദൂരം വന്നിട്ട് അത് കാണാതെ പോകുന്നത് ശരിയല്ലല്ലോന്ന് ഓർത്തും പിന്നെ ഞാൻ ഫസ്റ്റ് ടൈമിന്റെ ഒരു എക്സൈറ്റ്മെന്റിലും പറഞ്ഞതാണ്… ഇറ്റ്സ് ഓക്കേ മാം... " അവന്റെ മുഖം ചെറുതായി ഒന്നു വാടിയതു സിനി ശ്രദ്ധിച്ചു..
സിനി ഒടുവിൽ സമ്മതിച്ചു. അവൾക്ക് എന്തോ ഇന്ന് റൂബനെ വിഷമിപ്പിക്കാൻ തോന്നിയില്ല.
നാലു മണിക്കു ശേഷം തിരികെ പോകുമ്പോൾ അവർ മോസ്കിൽ കയറാൻ തീരുമാനിച്ചു.
മോസ്കിലെ ആ വെള്ള മാർബിൾ തറയിലൂടെ അവർ നടന്നു. സന്ധ്യാനേരത്തെ ആ വിളക്കുകൾ മോസ്കിനെ ഒരു സ്വർഗ്ഗം പോലെയാക്കിയിരുന്നു. റൂബന്റെ കണ്ണുകളിൽ ഒരു വിസ്മയം നിറഞ്ഞു.
മോസ്കിന്റെ ഗാംഭീര്യത്തിന് മുന്നിൽ നിൽക്കുമ്പോൾ റൂബൻ സിനിയുടെ അടുത്ത് വന്ന് നിന്നു.
" മാം, ഇന്ന് എനിക്ക് മാമിനെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞതുപോലെ തോന്നുന്നു. ഈ തിരക്കുകൾക്കിടയിലും മാമിനുള്ളിലെ ആ ഒരു ക്യൂരിയോസിറ്റി... അത് നിലനിർത്താൻ പറ്റുന്നത് വലിയ കാര്യമാണ്... "
തിരികെ ദുബായിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിനി ചെറുതായി തളർന്നിരുന്നു…
റൂബൻ സീറ്റ് അല്പം പുറകിലേക്ക് ചരിച്ചു. ഇടയ്ക്ക് റെഡ് സിഗ്നലിൽ നിർത്തിയപ്പോൾ റൂബൻ പതുക്കെ ഹാന്റ് റെസ്റ്റിലിരുന്ന സിനിയുടെ കയ്യിൽ തന്റെ വിരലുകൾ കൊണ്ട് മെല്ലെ ഒന്ന് തൊട്ടു.
" മാം... യൂ ആർ വൺ ഇൻ എ മില്യൺ." അവന്റെ ശബ്ദം വളരെ താഴ്ന്നതായിരുന്നു…
സിനി അവനെ നോക്കിയില്ല പക്ഷേ ആ സ്പർശനം അവൾ അറിഞ്ഞു. ഗ്ലൗസില്ലാത്ത ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു. അവൾ അത് മാറ്റാൻ ശ്രമിച്ചില്ല.
💬 Comments
View all comments