0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

കൈകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു…

" മാം... പ്ലാസന്റൽ അബ്രപ്ഷൻ (Placental Abruption) ആണ്. ബിപി താഴുകയാണ്… പേഷ്യന്റ് വല്ലാതെ ബ്ലീഡ് ചെയ്യുന്നുണ്ട്. ഐ ഹാവ് ഇൻഫോംഡ് അനസ്തേഷ്യ… ബിപി 90/60 ആണ്. നമുക്ക് വേഗത്തിൽ സർജറി തുടങ്ങിയാലോ…? " റൂബൻ വളരെ കൃത്യമായി റിപ്പോർട്ട് നൽകി.

" യെസ് റൂബൻ. നമുക്ക് സമയം കളയാനില്ല. സ്ക്രബ് അപ്പ്…! " സിനി ആജ്ഞാപിച്ചു.

മിനിറ്റുകൾക്കുള്ളിൽ അവർ രണ്ടുപേരും നീല സർജിക്കൽ ഗൗൺ ധരിച്ച്, മാസ്ക് വെച്ച് ഓപ്പറേഷൻ തിയേറ്ററിലെ ആ തീവ്രമായ വെളിച്ചത്തിന് കീഴിൽ നിന്നു. ചുറ്റും നഴ്സുമാരും മെഷീനുകളുടെ ചെറിയ ശബ്ദവും മാത്രം…

സിനിയുടെ വിരലുകൾ വേഗത്തിൽ ചലിച്ചു. റൂബൻ അവളുടെ ഓരോ നീക്കവും മുൻകൂട്ടി കണ്ടു ഉപകരണങ്ങൾ കൈമാറിക്കൊണ്ടിരുന്നു. അവൾ ചോദിക്കുന്നതിന് മുൻപേ ഓരോ ഇൻസ്ട്രുമെന്റും അവന്റെ കയ്യിൽ റെഡിയായിരുന്നു. ആ ഒരു സിൻക്രോണൈസേഷൻ സിനിയെ അത്ഭുതപ്പെടുത്തി…

" സക്ഷൻ... (Suction)," സിനി പതുക്കെ പറഞ്ഞു.
റൂബൻ ഉടനെ തന്നെ അത് ചെയ്തു. ആ സമയത്ത് അവന്റെ വിരലുകൾ സിനിയുടെ വിരലുകളിൽ അല്പം തട്ടി. ഗ്ലൗസിനുള്ളിലാണെങ്കിലും ആ ഒരു ചെറിയ സ്പർശനം സിനിയുടെ ഉള്ളിൽ ഒരു സെക്കൻഡിലേക്ക് ഒരു മിന്നൽ പോലെ കടന്നു പോയി. അവൾ അവനെ ഒന്ന് നോക്കി. മാസ്ക്കിന് മുകളിലൂടെയുള്ള അവന്റെ കണ്ണുകളിൽ ഒരുതരം ദൃഢതയും കരുതലും ഉണ്ടായിരുന്നു…

" മാം... ആ വസ്കുലർ പോയിന്റ് ഞാൻ ഹോൾഡ് ചെയ്യാം. മാഡം അത് സ്റ്റിച്ച് ചെയ്തോളൂ," റൂബൻ പതുക്കെ, ശാന്തമായ ശബ്ദത്തിൽ പറഞ്ഞു…

അവൻ അവളുടെ കൈകൾക്ക് സപ്പോർട്ട് നൽകി…
അവന്റെ ശ്വാസം

💬 Comments

View all comments