0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

" ഫിലിപ്പ് ഒരല്പം ദേഷ്യത്തിൽ ചോദിച്ചു.

" ഒരു സർജറി ഉണ്ടായിരുന്നു ഫിലിപ്പ്… അത് കഴിഞ്ഞ് ആ കേസ് ജൂനിയറിനെ ഏല്പിച്ചിട്ടാണ് ഞാൻ വന്നത്. "

പിന്നെ ഫിലിപ്പ് ഒന്നും മിണ്ടിയില്ല. അയാൾ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സിനി റൂബന്റെ മെസ്സേജ് നോക്കി. പേഷ്യന്റ് സ്റ്റേബിൾ ആണെന്നും, സർജറി വിജയകരമായി റൂബൻ അസിസ്റ്റ് ചെയ്തെന്നും ഉള്ള ഡീറ്റെയിൽഡ് റിപ്പോർട്ട്.

അവസാനം അവൻ ഇങ്ങനെ കൂടി ചേർത്തു:
"മാം, കുടുംബകാര്യങ്ങളും ബിസിനസ്സും ഒക്കെ ഇമ്പോർട്ടന്റ് ആണ്. ബട്ട് അവർ ഹോസ്പിറ്റൽ ആന്റ് വി ആൾസോ നീട് യുവർ സപ്പോർട്ട്... ദ്റ്റ്സ് ആൾസോ ഇമ്പോർട്ടന്റ്... ഗുഡ് നൈറ്റ് മാം... "

ഫിലിപ്പിന്റെ തണുത്ത പ്രതികരണത്തേക്കാൾ റൂബന്റെ ആ ഒരു വരി മെസ്സേജ് അവളുടെ ഉള്ളിൽ ഒരു പ്രത്യേക ഊർജ്ജം നൽകി. അവൾ ലൈറ്റ് ഓഫ് ചെയ്തു. ഇരുട്ടിൽ അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു…

ദിവസങ്ങൾ നിമിഷങ്ങൾ പോലെ കടന്നു പോയി… അല്ലെങ്കിലും മിഡിലീസ്റ്റിന്റെ പ്രത്യേകതയാണത് ദിവസങ്ങളും മാസങ്ങളും പോകുന്നതു അറിയുകേയില്ലാ…..

അന്ന് ഹോസ്പിറ്റലിലെ ലേബർ റൂമിൽ വല്ലാത്തൊരു തിരക്കായിരുന്നു. പുറത്ത് സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. സിനി തന്റെ റൗണ്ട്സ് കഴിഞ്ഞ് തിരികെ ക്യാബിനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് നഴ്സ് മേരി പരിഭ്രമത്തോടെ ഓടി വന്നത്.

" മാഡം... ബെഡ് നമ്പർ 3-ലെ പേഷ്യന്റ് അല്പം ക്രിട്ടിക്കലാണ്. പെട്ടെന്ന് ഒരു ബ്ലീഡിങ്... "

സിനി ഉടനെ തന്നെ തിയേറ്ററിലേക്ക് പെട്ടന്നു നടന്നു... അവിടെ റൂബൻ പേഷ്യന്റിനെ സ്റ്റെബിലൈസ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്, പക്ഷേ

💬 Comments

View all comments