Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
കോൾ വന്നത്. സിനി ഫോൺ എടുത്തു.
" സിനി, ഇന്ന് വൈകുന്നേരം ആ വില്ലയുടെ പേപ്പർ വർക്ക്സ് തീർക്കാൻ ലോയർ വരുന്നുണ്ട്. നീ നേരത്തെ എത്തണം. നമുക്ക് ഒരുമിച്ച് സൈൻ ചെയ്യണം… " ഫിലിപ്പിന്റെ ശബ്ദത്തിൽ ആ പഴയ ബിസിനസ്സ് ഗൗരവം മാത്രം…
" ഫിലിപ്പ്, ഇന്ന് എനിക്ക് ഒരു പേഷ്യന്റ് കൂടി ഉണ്ട്. ഒരു എമർജൻസി സിസേറിയൻ വരാൻ സാധ്യതയുണ്ട്. ക്യാന്യൂ മാനേജ് ഇറ്റ്…? ഞാൻ അത് കഴിഞ്ഞ് വന്നാൽ പോരെ…? "
" നോ സിനി, രണ്ടുപേരും വേണമെന്നാ പുള്ളിക്കാരൻ പറഞ്ഞേ. നീ വർക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ... " ഫിലിപ്പ് ഫോൺ കട്ട് ചെയ്തു…
സിനി ദീർഘമായി ശ്വാസം വിട്ടു. റൂബൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
" മാം, ഇഫ് യു ട്രസ്റ്റ് മീ, ആ കേസ് ഞാൻ നോക്കിക്കോളാം… മാം പൊയ്ക്കോളൂ… എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ ഞാൻ ഉടനെ വിളിക്കാം… " റൂബൻ വളരെ ശാന്തമായി പറഞ്ഞു.
സിനി അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരു വലിയ ആത്മവിശ്വാസമുണ്ടായിരുന്നു… തന്റെ തിരക്കുകൾക്കിടയിൽ തന്റെ പ്രൊഫഷനെ ബാധിക്കാതെ സഹായിക്കാൻ ഒരാൾ ഉണ്ടെന്നത് അവൾക്ക് വലിയൊരു ആശ്വാസമായി തോന്നി…
" ഓക്കേ റൂബൻ… ഐ ട്രസ്റ്റ് യൂ… ബട്ട് ബ്രീച്ച് പ്രസന്റേഷൻ ആണെങ്കിൽ എന്നെ വിളിക്കണം… "
"യാ ഷുവർ മാം... "
വൈകുന്നേരം വില്ലയിൽ എത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ ഫയലുകളുമായി ഇരിക്കുകയായിരുന്നു.
സിനി ചെന്ന് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു…
" സിനി, നീ എന്താ ഇത്ര വൈകിയത്…? ഞാൻ എത്ര തവണ വിളിച്ചു…
💬 Comments
View all comments