Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഉണ്ടായിരുന്നുള്ളൂ.
സിനി തന്റെ വൈറ്റ് കോട്ട് അഴിച്ചു കയ്യിൽ പിടിച്ചു. റൂബൻ രണ്ട് ഗ്ലാസ് കടുപ്പമുള്ള ചായയുമായി വന്നു…
" ഇത് കുടിക്കൂ മാം. നല്ല ഇഞ്ചി ഇട്ട ചായയാണ്. തലവേദനയ്ക്ക് നല്ലതാണ്… " അവൻ ചായ നീട്ടി.
സിനി ചായ കുടിച്ചു കൊണ്ട് അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
" റൂബൻ എപ്പോഴും ഇങ്ങനെയാണോ…? എല്ലാവരെയും ഇങ്ങനെ കൺസിടർ ചെയ്യുമോ…? "
റൂബൻ ഒന്ന് ചിരിച്ചു. " എല്ലാവരെയുമൊന്നുമല്ല മാം. ചിലരെ കാണുമ്പോൾ നമുക്ക് തോന്നും അവർക്ക് ഒരു ചെറിയ സപ്പോർട്ട് ആവശ്യമാണെന്ന്. മാം ഇന്ന് ആ തിയേറ്ററിൽ കാണിച്ച ആ ഒരു എനർജി... അത് നിലനിർത്തണമെങ്കിൽ ഇടയ്ക്ക് ഇതുപോലെ ഒക്കെ ഒന്ന് റിലാക്സ് ചെയ്യണമെന്നു എനിക്കു തോന്നി… “
സിനി ഒന്ന് ചിന്തിച്ചു. " റൂബന്റെ പേരന്റ്സ് ടീച്ചേഴ്സല്ലേ അന്നു പറഞ്ഞത്…? “
" അതെ മാം… അപ്പായും അമ്മയും കോളേജ് പ്രൊഫസേഴ്സാരുന്നു… രണ്ടുപേരും ഇപ്പോ റിട്ടയർ ആയി. ഞാൻ ഒറ്റ മോനാണെല്ലോ അവർക്ക്... അതുകൊണ്ട് തന്നെ അതിന്റെ ഒരു ലാളനയും പ്രഷറും എപ്പോഴും ഉണ്ട്… " അവൻ ചായ ഊതിക്കുടിച്ചു കൊണ്ട് പറഞ്ഞു.
" കോട്ടയത്തെ ആ പഴയ തറവാടും അവിടുത്തെ ആ സമാധാനവും ഒക്കെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ദുബായിലെ ഈ മെക്കാനിക്കൽ ലൈഫ് എനിക്ക് ചിലപ്പോൾ മടുപ്പ് തോന്നാറുണ്ട്… "
സിനി അവന്റെ വാക്കുകളിൽ മുഴുകിപ്പോയി…
" ഏക മകൻ... അപ്പോൾ റൂബനെ അവർക്ക് ഒരുപാട് പ്രതീക്ഷ കാണുമല്ലോ…? "
" അതെ മാം. പക്ഷേ അവർ എന്നെ ഒരിക്കലും നിർബന്ധിക്കാറില്ല. അവർക്ക് ഞാൻ ഒരു ഡോക്ടർ ആയതിനേക്കാൾ സന്തോഷം ഞാൻ ഒരു നല്ല മനുഷ്യനായിരിക്കുന്നതിലാണ്. മാഡത്തിന്റെ സ്വന്തം വീട് എവിടെയാ…? കോട്ടയത്ത് തന്നെ എവിടെയോ ആണെന്ന് ഫെലിക്സ് പറഞ്ഞിരുന്നു… “
സിനി ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.
" എന്റേത് പള്ളം ആണ്. അവിടുത്തെ ആ പള്ളിപെരുന്നാളും മീനച്ചിലാറും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് റൂബൻ. പക്ഷേ ഇരുപത്തിനാലാം വയസ്സിൽ ഫിലിപ്പിന്റെ കൂടെ ഇങ്ങോട്ട് പോന്നതാണ്. പിന്നെ എല്ലാം ദുബായ്
💬 Comments
View all comments