0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

ചിന്തിപ്പിച്ചു. അയാൾ വിശ്രമത്തെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ, തന്റെ ഉള്ളിൽ ഇപ്പോഴും ഒരു വല്ലാത്ത ഊർജ്ജം ബാക്കിയുണ്ട്…

അടുത്ത ദിവസം രാവിലെ എട്ടു മണിയോടെ തന്നെ സിനി ഹോസ്പിറ്റലിലെത്തി. കഴിഞ്ഞ രാത്രിയിലെ ചിന്തകളെ ഒരു പ്രൊഫഷണൽ മാസ്ക്കിന് പിന്നിൽ ഒളിപ്പിക്കാൻ അവൾ ബോധപൂർവ്വം ശ്രമിച്ചു.
ലൈറ്റ് ഷേടിലുള്ള വൈലറ്റ് ഷർട്ടും കറുത്ത നിറത്തിലുള്ള ഫോർമൽ പാന്റും ഹൈഹീൽസും ധരിച്ച് അവൾ വാർഡിലൂടെ നടക്കുമ്പോൾ ആ പഴയ 'കടുപ്പക്കാരിയായ ഡോക്ടർ സിനി' മാത്രമായിരുന്നു അവൾ.

" ഗുഡ് മോർണിംഗ് മാഡം, ബെഡ് നമ്പർ 208-ലെ പേഷ്യന്റ് ഡിസ്ചാർജിന് റെഡിയാണ്. ഫയൽസ് എല്ലാം ഞാൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്… " നേരെ ലേബർ വാർഡിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് റൂബന്റെ ശബ്ദം കേട്ടു.

സിനി തിരിഞ്ഞു നോക്കിയില്ല. " ഗുഡ്. റൂബൻ…വാട്‌സ് നെക്സ്റ്റ്…? “

അവർ ഓരോ ബെഡുകൾക്കിടയിലൂടെയും നീങ്ങി. സിനി പേഷ്യന്റ്സിന്റെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ റൂബൻ വളരെ കൃത്യമായി ഓരോ കേസും വിവരിച്ചു കൊണ്ടിരുന്നു..

" മാം, ബെഡ് നമ്പർ 210... മൾട്ടിപ്പിൾ ഫൈബ്രോയിഡ്സ് ഉള്ള പേഷ്യന്റാണ്. ഹിസ്റ്ററെക്ടമി (Hysterectomy) ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പക്ഷേ പേഷ്യന്റിന് അനിമിയ ഉള്ളതുകൊണ്ട് റിസ്ക് കുറച്ചു കൂടുതലാണ്… " റൂബൻ ടാബ്‌ലെറ്റിലെ ഗ്രാഫ് കാണിച്ചുകൊണ്ട് പറഞ്ഞു.

സിനി ഫയലിൽ ഒപ്പിട്ടു കൊണ്ട് അവനെ നോക്കി.
" റൂബൻ ഈ കേസിൽ എന്താണ് സജസ്റ്റ് ചെയ്യുന്നത്…? " അവൻ ഒന്ന് ആലോചിച്ചു.

" മാം 2022-ൽ 'ഗൈനക്കോളജിക്കൽ ലാപ്രോസ്കോപ്പി' എന്ന ജേണലിൽ എഴുതിയ ആ ആർട്ടിക്കിൾ ഞാൻ വായിച്ചിരുന്നു. 'മനിമലി ഇൻവേസീവ് സർജറി ഇൻ ഹൈ

💬 Comments

View all comments