Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നമ്മളെ വല്ലാതെ മെക്കാനിക്കൽ ആക്കും... "
" എനിക്ക് അങ്ങനെ തോന്നുന്നില്ല മാഡം… " റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
" മാഡത്തിന്റെ ഈ ഗൗരവത്തിന് പിന്നിൽ ഇപ്പോഴും ആ പഴയ കോട്ടയംകാരിയുണ്ട്… ഇന്നലെ ആ കുഞ്ഞ് കരഞ്ഞപ്പോൾ നിങ്ങളുടെ കണ്ണുകളിൽ കണ്ട ആ ഒരു തിളക്കം... അത് വെറുമൊരു ഡോക്ടറുടെ പ്രൊഫഷണലിസം മാത്രമായിരുന്നില്ല… "
സിനി ഒരു നിമിഷം നിശബ്ദയായി. തന്റെ ഉള്ളിലെ വികാരങ്ങളെ ഇത്രയും വേഗത്തിൽ ഒരാൾ വായിക്കുന്നത് അവൾക്ക് പുതുമയായിരുന്നു. ഫിലിപ്പിന് പോലും തന്റെ കണ്ണുകളിലെ തിളക്കം തിരിച്ചറിയാൻ പത്തു വർഷം വേണ്ടിവരുമായിരുന്നു. റൂബന്റെ ആ നിരീക്ഷണം അവളെ അല്പം അസ്വസ്ഥയാക്കിയെങ്കിലും, അത് നൽകിയ സുഖം അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു…
അന്ന് രാത്രി വില്ലയിലെത്തിയപ്പോൾ ഫിലിപ്പ് വല്ലാതെ ക്ഷീണിതനായിരുന്നു. അബുദാബിയിലെ കോൺഫറൻസ് കഴിഞ്ഞ് ഡ്രൈവ് ചെയ്തു വന്നതിന്റെ തളർച്ച അയാളുടെ മുഖത്തുണ്ടായിരുന്നു.
" സിനി... എനിക്ക് വല്ലാത്ത നടുവേദന. ഈ പ്രായത്തിൽ ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്നത് അത്ര നല്ലതല്ല. എനിക്ക് പതുക്കെ ഈ ഓട്ടം നിർത്തണം… " ഫിലിപ്പ് ബെഡിൽ ചരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
സിനി അയാളുടെ തോളിൽ പതുക്കെ തടവി.
" ഫിലിപ്പ്, നമുക്ക് ഒരു ഡ്രൈവറെ വെക്കാമെന്ന് ഞാൻ എത്ര തവണ പറഞ്ഞതാണ്. കേൾക്കാഞ്ഞിട്ടല്ലേ…? "
" എനിക്കറിയാം സിനി... പക്ഷേ എന്റെ കാര്യങ്ങൾ എനിക്ക് തന്നെ ചെയ്യണം എന്ന വാശിയാ. പക്ഷേ ബോഡി ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നില്ല... "
ഫിലിപ്പ് ഉറക്കത്തിലേക്ക് വീണു.
സിനി ജനാലയിലൂടെ പുറത്തെ നിലാവിലേക്ക് നോക്കി. ഫിലിപ്പിന്റെ വാക്കുകൾ അവളെ വല്ലാതെ
💬 Comments
View all comments