Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ശേഷം അവളിൽ ഒരു ചെറിയ മാറ്റം വന്നിട്ടുണ്ട്. അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
" ഇരിക്കൂ റൂബൻ. നിനക്ക് ഇന്നലത്തെ സർജറിക്ക് ശേഷം ആകെ തളർച്ചയുള്ളത് പോലെ ഉണ്ടല്ലോ…? "
റൂബൻ ആശ്വാസത്തോടെ അവിടെ ഇരുന്നു.
" തളർച്ചയല്ല മാഡം, ഒരുതരം അമ്പരപ്പാണ്. സർജറി ഒക്കെ കഴിഞ്ഞു റൂമിലെത്തിയപ്പോളും ഞാൻ അതിനെക്കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. എങ്ങനെയാണ് മാഡം ഇത്രയും കൃത്യമായി ആ ബ്ലീഡിങ് പോയിന്റ് കണ്ടെത്തിയത്…? ഐ മീൻ, ഇറ്റ് വാസ് ലൈക് മാജിക്... "
സിനി തന്റെ കോഫി കപ്പിൽ പതുക്കെ വിരലുകൾ ഓടിച്ചു. " അത് മാജിക്കല്ല റൂബൻ. വർഷങ്ങളായുള്ള എക്സ്പീരിയൻസ് ആണ്. പിന്നെ, ആ സമയത്ത് കൈകൾ വിറയ്ക്കാൻ പാടില്ല. മനസ്സ് ശാന്തമായാൽ കൈകൾ തനിയെ പ്രവർത്തിച്ചോളും. നീയും ഇന്നലെ നന്നായി സപ്പോർട്ട് ചെയ്തു. യു ഹാവ് എ ഗുഡ് ഐ ഫോർ ഡിറ്റൈൽസ്… "
ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരം പതുക്കെ ഹോസ്പിറ്റലിന് പുറത്തുള്ള കാര്യങ്ങളിലേക്ക് നീങ്ങി. റൂബൻ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞു. കോട്ടയത്തെ തന്റെ പഴയ തറവാടിനെക്കുറിച്ചും, അവിടെ മീനച്ചിലാറിന്റെ തീരത്ത് ചെലവഴിച്ച കുട്ടിക്കാലത്തെക്കുറിച്ചും അവൻ വാചാലനായി…
" ഫെലിക്സ് പറയാറുണ്ട് മാഡം നാട്ടിൽ വരുമ്പോൾ വല്ലാതെ മാറും എന്ന്. ഇവിടെ കാണുന്ന ഈ ഐയൺ ലേഡി (Iron Lady) അല്ല അവിടെ എന്ന്… " റൂബൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
സിനി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വല്ലാത്ത ലാളിത്യമുണ്ടായിരുന്നു. " ഫെലിക്സ് അങ്ങനെ പറഞ്ഞോ…? അവൻ ഓരോന്ന് പറയും. പക്ഷേ സത്യമാണ് റൂബൻ... ഈ ദുബായിലെ ജീവിതം
💬 Comments
View all comments