0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

ഭാഗ്യത്തിന് ആൾ വെന്റ് വെൽ… ബോത്ത് ആർ ഫൈൻ…" സിനി ക്ഷീണത്തോടെ സോഫയിലേക്ക് ഇരുന്നു.

" നന്നായി. ഈ പ്രായത്തിൽ ഇത്തരം ടെൻഷനുകൾ അത്ര നല്ലതല്ല... നമുക്ക് പതുക്കെ ലോഡ് കുറയ്ക്കണം. അടുത്ത പത്തു വർഷം കൂടി ഇതേ സ്ട്രെസ് എടുക്കാൻ വയ്യ… " ഫിലിപ്പ് തന്റെ പഴയ പല്ലവി ആവർത്തിച്ചു.

സിനി ഫിലിപ്പിനെ നോക്കി. അയാൾക്ക് ഇപ്പോ വിശ്രമത്തെക്കുറിച്ച് മാത്രമേ പറയാനുള്ളൂ..! പക്ഷേ ഇന്ന് ഹോസ്പിറ്റലിൽ താൻ അനുഭവിച്ച ആ ആവേശം, റൂബന്റെ ആ യുവത്വമാർന്ന ഊർജ്ജം... അത് തന്റെ ഉള്ളിലെ 'ഡോക്ടറെ' വീണ്ടും ഉണർത്തിയിരിക്കുകയാണ്…

ഫിലിപ്പിന്റെ വിശ്രമ ചിന്തകളും റൂബന്റെ പ്രവർത്തനക്ഷമതയും തമ്മിലുള്ള അന്തരം സിനിയുടെ ചിന്തകളിൽ ഒരു വലിയ വിള്ളൽ വീഴ്ത്താൻ തുടങ്ങി. അവൾ കണ്ണുകൾ അടച്ചു. തിയേറ്ററിലെ ആ നീല വെളിച്ചവും റൂബന്റെ ആ ധൈര്യമുള്ള കണ്ണുകളും അവളുടെ ഉറക്കത്തിലേക്ക് പതുക്കെ കടന്നു വന്നു…

അടുത്ത ദിവസം ഉച്ചയ്ക്ക് കഫറ്റീരിയയിൽ പതിവിലും തിരക്കായിരുന്നു. സിനി തന്റെ സാലഡ് പ്ലേറ്റുമായി ഒരു വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്നു. ഫിലിപ്പ് പതിവ് പോലെ ഓർത്തോ കോൺഫറൻസിനായി പുറത്തു പോയിരിക്കുന്നു. ഹോസ്പിറ്റലിന്റെ വെളുത്ത ഇടനാഴികളിൽ നിന്ന് മാറി, പുറത്തെ കടൽക്കാഴ്ചകളിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് റൂബൻ അവിടേക്ക് വന്നത്.

അവൻ ഒരു നിമിഷം മടിച്ചു നിന്നു. സിനിയുടെ ആ ഗാംഭീര്യമുള്ള സാന്നിധ്യം ഇപ്പോഴും അവനിൽ ചെറിയൊരു ബഹുമാനം കലർന്ന ഭയം ഉണ്ടാക്കുന്നുണ്ട്.

" മാഡം... സീറ്റൊന്നും ഒഴിവില്ല. ഞാൻ ഇവിടെ ഇരുന്നോട്ടെ…? " അവൻ വളരെ വിനയത്തോടെ ചോദിച്ചു.

സിനി തലയുയർത്തി അവനെ നോക്കി. ഇന്നലത്തെ ആ സർജറിക്ക്

💬 Comments

View all comments