0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

ഒരിക്കലും നിർബന്ധിക്കാറില്ല. അവർക്ക് ഞാൻ ഒരു ഡോക്ടർ ആയതിനേക്കാൾ സന്തോഷം ഞാൻ ഒരു നല്ല മനുഷ്യനായിരിക്കുന്നതിലാണ്. മാഡത്തിന്റെ സ്വന്തം വീട് എവിടെയാ…? കോട്ടയത്ത് തന്നെ എവിടെയോ ആണെന്ന് ഫെലിക്സ് പറഞ്ഞിരുന്നു… “

സിനി ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.
" എന്റേത് പള്ളം ആണ്. അവിടുത്തെ ആ പള്ളിപെരുന്നാളും മീനച്ചിലാറും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് റൂബൻ. പക്ഷേ ഇരുപത്തിനാലാം വയസ്സിൽ ഫിലിപ്പിന്റെ കൂടെ ഇങ്ങോട്ട് പോന്നതാണ്. പിന്നെ എല്ലാം ദുബായ് ആയി. ഇപ്പോൾ എനിക്ക് എല്ലാം ഒരു നൊസ്റ്റാൾജിയയാണ് മാൻ… "

റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…

" നൊസ്റ്റാൾജിയയല്ല മാം. ആ ഓർമ്മകളാണ് നമ്മുടെ ശരിക്കുള്ള റൂട്ട്സ്… മാം അത് മറന്നു പോകുന്നത് കൊണ്ടാണ് ഈ സ്ട്രെസ്സ് വരുന്നത്... "

അവൻ പതുക്കെ ടേബിളിന് മുകളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു.

" മാം... ഈ ലൈഫ് മാമിന്നു വേണ്ടത് എല്ലാം നൽകുന്നുണ്ടാകാം. പക്ഷേ മാം ആഗ്രഹിക്കുന്നത് ഒരുപക്ഷേ ഈ ഒരു ചായയുടെ രുചിയും കടുപ്പമായിരിക്കും…? ബട്ട് ഡോണ്ട് ഗെറ്റിറ്റ് നോ… "

സിനി ഞെട്ടിപ്പോയി. അവൻ തന്റെ ഉള്ളിലേക്ക് തുളച്ചു കയറുന്നത് പോലെ അവൾക്ക് തോന്നി…

" റൂബൻ... ഡോണ്ട് ബി മോറിന്റു പേഴ്സണൽ... ഐ തിങ്ക് ഇറ്റ്സ് ടൈം ടു ഗോ… "

റൂബൻ ഉടനെ തന്നെ തന്റെ ഗൗരവം മാറ്റി. " ഐ ആം സോറി മാഡം. ഞാൻ വെറുതെ ഒരു ഫ്ലോയിൽ പറഞ്ഞു പോയതാണ്. നമുക്ക് പോകാം... "
അവർ എഴുന്നേറ്റു.

പാർക്കിംഗിലേക്ക് നടക്കുമ്പോൾ അവന്റെ ആ ലളിതമായ സംസാരവും

💬 Comments

View all comments