0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

ആ ചായയുടെ രുചിയും അവളുടെ ഉള്ളിൽ വല്ലാത്തൊരു ഉണർവ് അനുഭവപ്പെട്ടു…

വീട്ടിലെത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ ലാപ്ടോപ്പുമായി ഇരിക്കുകയായിരുന്നു.

" സിനി, നീ എന്താ ഇത്ര വൈകിയത്…? ഞാൻ എത്ര നേരം വെയിറ്റ് ചെയ്തു… " ഫിലിപ്പ് ഒരല്പം ഈർഷ്യയോടെ ചോദിച്ചു.

" ഒരു എമർജൻസി സർജറി ഉണ്ടായിരുന്നു ഫിലിപ്പ്...
വല്ലാത്ത തലവേദന… " സിനി തന്റെ ബാഗ് സോഫയിലേക്ക് എറിഞ്ഞു.

" വൈ യൂ ഗോട്ട് സ്ട്രെസ്സ്ഡ്…? " ഫിലിപ്പ് വളരെ ലാഘവത്തോടെ ചോദിച്ചു.
സിനി മറുപടി ഒന്നും പറഞ്ഞില്ല… അവൾക്ക് പെട്ടന്നു തോന്നി, ഫിലിപ്പിന് ഒരിക്കലും തന്റെ ചായയുടെ കടുപ്പവും രുചിയും മനസ്സിലാകില്ലെന്ന്.

അവൾ തന്റെ മുറിയിലേക്ക് നടന്നു. റൂബൻ പറഞ്ഞ ആ 'വേരുകളെക്കുറിച്ച്' അവൾ അന്ന് രാത്രി ഒരുപാട് നേരം ആലോചിച്ചു. ആ സ്വർണ്ണക്കൂടിനുള്ളിൽ അവൾക്ക് ആദ്യമായി ശ്വാസം മുട്ടുന്നത് പോലെ തോന്നി…

…………………………………………………………………………

ABUDHABI…
അബുദാബിയിലെ ഹോട്ടൽ എമിറേറ്റ്സ് പാലസിൽ വെച്ചാണ് ഗൈനക്കോളജിസ്റ്റുകളുടെ മിഡിലീസ്റ്റ് റീജിയണൽ കോൺഫറൻസ് നടക്കുന്നത്.
ഫിലിപ്പ് ഒരു ഓർത്തോപീഡിക് സർജനായതുകൊണ്ട് അയാൾക്ക് ഈ മീറ്റിംഗിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

" സിനി, റൂബനും നിന്റെ കൂടെ വരട്ടെ, അവനും ഇതൊരു ലേണിംഗ് എക്സ്പീരിയൻസ് ആകുമല്ലോ. അവന്റെ പ്രൊഫൈലിൽ കണ്ടതായി ഓർക്കുന്നു ലാപ്രോ സർജറി സബ്ജക്റ്റിൽ നല്ല താല്പര്യമുണ്ടെന്ന്… " ഫിലിപ്പ് തന്റെ ഐപാഡിൽ നോക്കി കെണ്ട് തന്നെ പറഞ്ഞു.

സിനി ഒന്ന് ആലോചിച്ചു. " ഓക്കേ ഫിലിപ്പ്… ഐ വിൽ ആസ്ക്ക് ഹിമ് ടു കം വിത്ത് മീ… "

അന്ന് സിനി ഒരു നേവി ബ്ലൂവിൽ തീരെ ചെറിയ

💬 Comments

View all comments