Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
വൈറ്റ് സ്ട്രൈബ്സുള്ള ലേഡീസ് ഫോർമൽ ബ്ലേസറും അതിന്റെ തന്നെ പാന്റും വൈറ്റ് കോട്ടൺ ഷർട്ടും ലോവേസ്റ്റിൽ ഇൻസൈഡ് ചെയ്ത് മുടി പോണി ടെയിൽ പെക്കി ഒതുക്കി കെട്ടി, മിനിമൽ മേക്കപ്പിൽ അവൾ ഒരു ഇന്റർനാഷണൽ കോർപ്പറേറ്റ് ലുക്കിലായിരുന്നു. റൂബൻ അവളെ കണ്ടപ്പോൾ ഒരു നിമിഷം നോക്കി നിന്നുപോയി. അവൻ ഒരു ലൈറ്റ് ബ്ലൂവിൽ ചെറിയ വൈറ്റ് ലൈനുകളുള്ള ഷർട്ടും നേവി ബ്ലൂ പാന്റുമാണ് ധരിച്ചിരുന്നത്…
" മാം, ഈ ലുക്കിൽ ഒരു ഡോക്ടറേക്കാൾ ഉപരി ഒരു ടോപ്പ് ബിസ്സിനസ് എക്സിക്യൂട്ടീവിനെപ്പോലെയുണ്ട്... " കാറിലേക്ക് കയറുന്നതിനിടയിൽ റൂബൻ പറഞ്ഞു.
സിനി അതൊരു പുഞ്ചിരിയോടെ സ്വീകരിച്ചു.
ദുബായ്-അബുദാബി ഹൈവേയിലൂടെ ക്യൂ ഫൈവ് കുതിച്ചു പാഞ്ഞു. സിനി ഡ്രൈവ് ചെയ്യുമ്പോൾ റൂബൻ വളരെ ആവേശത്തോടെ ഓരോ മെഡിക്കൽ ജേണലുകളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു.
ലൈസൻസ് ഇല്ലാത്തതുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ കഴിയില്ലെങ്കിലും, സിനിയുടെ ഡ്രൈവിംഗ് സ്‌റ്റൈലിനെ അവൻ പ്രശംസിച്ചു.
“ റൂബൻ ലൈസൻസിന് അപ്ലൈ ചെയ്തില്ലേ…? “
“ പ്രോസസ്സിഗ് നടക്കുന്നു മാം… “ അവൻ പുഞ്ചിരിച്ചു.
കോൺഫറൻസ് ഹാളിൽ എത്തിയപ്പോൾ സിനിയുടെ കൂടെയുള്ള ആ 'യുവ ഡോക്ടറെ' പലരും കൗതുകത്തോടെ നോക്കി. പ്രത്യേകിച്ച് അവിടുത്തെ ജൂനിയർ ലേഡി ഡോക്ടർമാർ. സിനിയുടെ വ്യക്തിത്വവും റൂബന്റെ ആ ഒരു 'ചാർമിംഗ്' ലുക്കും അവർക്കിടയിൽ ഒരു പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി…
സെഷൻ തുടങ്ങിയപ്പോൾ ഒരു പ്രത്യേക കേസ് സ്റ്റഡിയെക്കുറിച്ച് ചർച്ച വന്നു. പ്രശസ്തരായ പല സീനിയർ ഡോക്ടർമാരും അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ, റൂബൻ വളരെ വിനീതമായി തന്റെ കൈ പൊക്കി. സിനി ഒന്ന് അമ്പരന്നു. 'ഇവൻ
💬 Comments
View all comments