Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
എന്ത് പറയാനാണ്?' എന്ന് അവൾ കരുതി…
സിനിയുടെ അനുവാദത്തോടെ മൈക്ക് കയ്യിലെടുത്ത റൂബൻ, ഏറ്റവും പുതിയ ഒരു ജർമ്മൻ മെഡിക്കൽ റിസർച്ചിനെ ഉദ്ധരിച്ചുകൊണ്ട് വളരെ പക്വതയോടെ സംസാരിച്ചു തുടങ്ങി. സങ്കീർണ്ണമായ ഒരു ഗൈനക്കോളജിക്കൽ സർജറിയിലെ പുതിയ സാധ്യതകളെക്കുറിച്ച് അവൻ വിശദീകരിച്ചപ്പോൾ ഹാളിലെ വമ്പൻ ഡോക്ടർമാർ പോലും നിശബ്ദരായി അത് കേട്ടിരുന്നു…
സിനി ആശ്ചര്യത്തോടെ അവനെ നോക്കി. തന്റെ കൂടെയുള്ള ഈ ജൂനിയർ ഇത്രയും അറിവുള്ളവനാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. സെഷൻ കഴിഞ്ഞപ്പോൾ പല സീനിയർ ഡോക്ടർമാരും റൂബന്റെ അടുത്ത് വന്ന് കൈ കൊടുത്തു…
“ ഡോക്ടർ കപ്പിൾസാണെന്നു തോന്നുന്നു. ല്ലേ…? “
സിനിയുടെ തൊട്ടു പിന്നിലിരുന്ന ഒരു ജൂനിയർ ലേഡി ഡോക്ടർ കൂടെയുള്ള ആളോട് ചോദിക്കുന്നത് സിനി അതിന്റെ ഇടയിലൂടെ ഒരു ചെവിയാലെ കേട്ടു…
“ യാ മെയ്ഡ് ഫോർ ഈച്ച് അതർ… “ ബോത്ത് ലുക്കിക്ക് നൈസ്… ചെറിയൊരു അസൂയ തോന്നുന്നുണ്ടല്ലേ…? “
“ മ്മ്മ് യാ… അല്ലേൽ നോക്കാരുന്നു… “ അവൾ ചിരിക്കണതു സിനി കേട്ടു… പക്ഷേ തിരിഞ്ഞു നോക്കിയില്ലാ.
“ ഷീ ഈസ് ലക്കി ടു ഹാവ് ഹിമ്… “ മറ്റേയാളും ചെറിയൊരു നെടുവീർപ്പോടെ പറയണതും സിനി ശ്രദ്ധിച്ചു…
അവളിലൂടെ ഒരേ സമയം ഒരു അമ്പരപ്പും ചെറിയൊരു പുഞ്ചിരിയും കടന്നു പോയി…
" മാം, ഞാൻ വല്ലാതെ ബോറടിപ്പിച്ചോ…? " റൂബൻ അടുത്ത് വന്ന് പതിയെ ചോദിച്ചു.
" നെവർ റൂബൻ. ഐ ആം റിയലി പ്രൗഡ് ഓഫ് യൂ മൈ ഡിയർ. യുവർ പ്രസന്റേഷൻ സ്‌കിൽ അത്ഭുതകരമാണ്. നോക്കൂ, ആ ജൂനിയർ ഡോക്ടർമാരൊക്കെ
💬 Comments
View all comments