Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നിന്നെ നോക്കി അസൂയപ്പെടുന്നുണ്ട്... " സിനി ചുറ്റുമുള്ള ലേഡി ഡോക്ടർമാരെ നോക്കി ചിരിച്ചു കൊണ്ട് പതിയെ അവനു മാത്രം കേൾക്കാൻ പാകത്തിനു പറഞ്ഞു.
റൂബൻ ഒന്ന് ചിരിച്ചു. " അവർ അസൂയപ്പെടുന്നത് എന്നെ കണ്ടിട്ടല്ല മാം, മാമിന്റെ കൂടെ നിൽക്കാൻ എനിക്ക് കിട്ടിയ ഈ ഭാഗ്യം കണ്ടിട്ടാണ്... "
ആ മറുപടി സിനിയുടെ ഉള്ളിൽ ഒരു ചെറിയ തരംഗം ഉണ്ടാക്കി. ഒരു പ്രത്യേക സന്തോഷം അവൾ അറിയാതെ അവളുടെ മനസ്സിൽ നിറഞ്ഞു. തനിക്ക് ലഭിക്കുന്ന ആദരവിനേക്കാൾ, തന്റെ കൂടെയുള്ള ഒരാൾക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവൾക്ക് അഭിമാനം തോന്നി.
" മാം... കോൺഫറൻസ് കഴിഞ്ഞ് നമുക്ക് ഷെയ്ഖ് സായിദ് മോസ്ക് ഒന്ന് കണ്ടിട്ട് പോയാലോ...? ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല... " റൂബൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
" നോക്കാം റൂബൻ ബട്ട് നോട്ട് ഷുവർ... നമുക്ക് തിരികെ എത്തേണ്ടതാണ്. " സിനി ഗൗരവത്തിൽ പറഞ്ഞു.
" സോറി മാം... ഇത്രയും ദൂരം വന്നിട്ട് അത് കാണാതെ പോകുന്നത് ശരിയല്ലല്ലോന്ന് ഓർത്തും പിന്നെ ഞാൻ ഫസ്റ്റ് ടൈമിന്റെ ഒരു എക്സൈറ്റ്മെന്റിലും പറഞ്ഞതാണ്… ഇറ്റ്സ് ഓക്കേ മാം... " അവന്റെ മുഖം ചെറുതായി ഒന്നു വാടിയതു സിനി ശ്രദ്ധിച്ചു..
സിനി ഒടുവിൽ സമ്മതിച്ചു. അവൾക്ക് എന്തോ ഇന്ന് റൂബനെ വിഷമിപ്പിക്കാൻ തോന്നിയില്ല.
നാലു മണിക്കു ശേഷം തിരികെ പോകുമ്പോൾ അവർ മോസ്കിൽ കയറാൻ തീരുമാനിച്ചു.
മോസ്കിലെ ആ വെള്ള മാർബിൾ തറയിലൂടെ അവർ നടന്നു. സന്ധ്യാനേരത്തെ ആ വിളക്കുകൾ മോസ്കിനെ ഒരു സ്വർഗ്ഗം പോലെയാക്കിയിരുന്നു. റൂബന്റെ കണ്ണുകളിൽ ഒരു
💬 Comments
View all comments