0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

വിസ്മയം നിറഞ്ഞു.

മോസ്കിന്റെ ഗാംഭീര്യത്തിന് മുന്നിൽ നിൽക്കുമ്പോൾ റൂബൻ സിനിയുടെ അടുത്ത് വന്ന് നിന്നു.

" മാം, ഇന്ന് എനിക്ക് മാമിനെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞതുപോലെ തോന്നുന്നു. ഈ തിരക്കുകൾക്കിടയിലും മാമിനുള്ളിലെ ആ ഒരു ക്യൂരിയോസിറ്റി... അത് നിലനിർത്താൻ പറ്റുന്നത് വലിയ കാര്യമാണ്... "

തിരികെ ദുബായിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിനി ചെറുതായി തളർന്നിരുന്നു…
റൂബൻ സീറ്റ് അല്പം പുറകിലേക്ക് ചരിച്ചു. ഇടയ്ക്ക് റെഡ് സിഗ്നലിൽ നിർത്തിയപ്പോൾ റൂബൻ പതുക്കെ ഹാന്റ് റെസ്റ്റിലിരുന്ന സിനിയുടെ കയ്യിൽ തന്റെ വിരലുകൾ കൊണ്ട് മെല്ലെ ഒന്ന് തൊട്ടു.

" മാം... യൂ ആർ വൺ ഇൻ എ മില്യൺ." അവന്റെ ശബ്ദം വളരെ താഴ്ന്നതായിരുന്നു…

സിനി അവനെ നോക്കിയില്ല പക്ഷേ ആ സ്പർശനം അവൾ അറിഞ്ഞു. ഗ്ലൗസില്ലാത്ത ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു. അവൾ അത് മാറ്റാൻ ശ്രമിച്ചില്ല. പകരം ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ആ നിമിഷം ആസ്വദിച്ചു.

രാത്രി വില്ലയിൽ എത്തിയപ്പോൾ ഫിലിപ്പ് സ്വീകരണമുറിയിലുണ്ടായിരുന്നു.
" എങ്ങനെയുണ്ടായിരുന്നു കോൺഫറൻസ്..? റൂബൻ എന്തെങ്കിലും പഠിച്ചോ…? " ഫിലിപ്പ് ചോദിച്ചു.

" പഠിക്കുക മാത്രമല്ല ഫിലിപ്പ്, അവൻ അവിടുത്തെ താരം തന്നെയായിരുന്നു… “ സിനി വളരെ ആവേശത്തോടെ റൂബനെക്കുറിച്ച് പറഞ്ഞു. ഫിലിപ്പ് അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.

പക്ഷേ, തന്റെ മുറിയിലേക്ക് കയറിയപ്പോൾ സിനി കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിച്ചു. ഫിലിപ്പ് തന്റെ കരിയറിനെ അഭിനന്ദിക്കാറുണ്ട്, പക്ഷേ റൂബൻ നൽകിയ ആ ഒരു 'സ്പെഷ്യൽ ഫീലിംഗ്'... അത് മറ്റൊന്നായിരുന്നു. സ്വർണ്ണക്കൂടിനുള്ളിലെ കിളി പതിയെ ചിറകടിച്ചു തുടങ്ങുകയായിരുന്നു…
…………………………………………………………………………

💬 Comments

View all comments