0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

DUBAI AIRPORT TERMINAL - 3
ദുബായ് എയർപോർട്ടിലെ ടെർമിനൽ 3-ൽ നിന്ന് ഫെലിക്സിനെയും കൂട്ടി വില്ലയിലേക്ക് വരുമ്പോൾ സിനി വല്ലാതെ സന്തോഷവതിയായിരുന്നു. ഏകദേശം നാലഞ്ചു മാസത്തിന് ശേഷമാണ് മകൻ വരുന്നത്. ഫിലിപ്പ് പതിവ് തിരക്കുകൾ കാരണം എയർപോർട്ടിലേക്ക് വന്നിരുന്നില്ല.

വീട്ടിലെത്തി ഫെലിക്സ് തന്റെ ബാഗുകൾ ഒക്കെ ഒതുക്കി വെച്ച് ഡൈനിങ്ങ് ടേബിളിൽ സിനി ഉണ്ടാക്കിയ ലഘുഭക്ഷണം കഴിക്കാൻ ഇരുന്നു.

ഫിയ വന്നു ഫെലിക്സിനോട് വിശേഷങ്ങളൊക്കെ തിരക്കിയതിനു ശേഷം വീണ്ടും പഠിക്കുവാനായി തന്റെ മുറിയിലേക്ക് പോയി…

ഫെലിക്സ് തന്റെ കോളേജ് വിശേഷങ്ങൾ ഓരോന്നായി സിനിയോട് പറഞ്ഞു കൊണ്ടിരുന്നു…
സംസാരം പതിയെ മെഡിക്കൽ കോളേജിലെ കാര്യങ്ങളിലേക്ക് നീങ്ങി…

" അല്ല മോനേ... നിന്റെ കോളേജിലെ സീനിയർ ആയിരുന്ന റൂബൻ ഇപ്പോൾ എന്റെ കൂടെയാണ് വർക്ക് ചെയ്യുന്നത്. പപ്പ പറഞ്ഞിരുന്നു നിനക്ക് അവനെ നേരത്തെ അറിയാമെന്ന്... " സിനി വളരെ കാഷ്വൽ ആയി ചോദിച്ചു.

ഫെലിക്സ് ഒന്ന് ചിരിച്ചു. " റൂബൻ ഐസക് അല്ലേ…? മമ്മി... ഞാൻ ആണ് പപ്പക്ക് ചേട്ടന്റെ പ്രൊഫൈൽ അയച്ചു കൊടുത്തത്… പുള്ളി മെസ്സേജിട്ടാരുന്നു ഇവിടെ ജോയിൻ ചെയ്ത കാര്യം. സത്യം പറഞ്ഞാൽ ഞങ്ങളുടെ കോളേജിലെ ഒരു 'റോക്ക്സ്റ്റാർ' ആയിരുന്നു റൂബൻ ചേട്ടൻ. ഹി വാസ് മൈ സൂപ്പർ സീനിയർ... എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ആൾ. ചേട്ടന്റെ ഒരു പേഴ്സണാലിറ്റി... അതൊരു പ്രത്യേക ചാം ആണ്... "

സിനി പതുക്കെ തന്റെ മുടി ചെവിക്കുടന്നയിലേക്ക് ഒതുക്കി വെച്ചു. " അതെ... അത് എനിക്കും തോന്നിയിട്ടുണ്ട്. വളരെ കോൺഫിഡന്റ് ആണ് അവൻ… "

" കോൺഫിഡൻസ്

💬 Comments

View all comments