0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.5K

മാത്രമല്ല മമ്മി, ഹി ഹാസ് എ ഗ്രേറ്റ് ഹാർട്ട്. കോളേജിൽ ആർക്കും ആളെപ്പറ്റി ഒരു മോശം വാക്ക് പോലും പറയാനില്ല. പിന്നെ... " ഫെലിക്സ് ഒന്ന് നിർത്തി ചിരിച്ചു.

" പിന്നെ...? " സിനി ആകാംക്ഷയോടെ ചോദിച്ചു.

" പിന്നെ, ഞങ്ങളുടെ കോളേജിലെ ഗേൾസിന്റെ ഇടയിൽ റൂബൻ ഒരു ക്രഷ് ആയിരുന്നു. എത്രയോ ജൂനിയർ കുട്ടികൾ ആൾടെ പുറകെ നടന്നിട്ടുണ്ട്. എത്രയോ പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷേ കക്ഷി ഒന്നിനോടും മൈൻഡ് ചെയ്തിട്ടില്ല. എപ്പോഴും ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യും. ആളു പറയും, 'എന്റെ വെയ്‌വ് ലെങ്ത് മാച്ച് ചെയ്യുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല' എന്ന്... "

സിനി ഒന്ന് ചിന്തിച്ചു. 'വെയ്‌വ് ലെങ്ത് മാച്ച് ചെയ്യുന്ന ആൾ...' ഇരുപത്തിനാല് വയസ്സുള്ള ഒരു യുവാവിൽ നിന്ന് അത്തരം ഒരു ഡയലോഗ് അവൾ പ്രതീക്ഷിച്ചിരുന്നില്ല.

" അതെന്നാ അങ്ങനെ…? അവൻ ആരെയും പ്രേമിച്ചിട്ടൊന്നുമില്ലേ…? " സിനി ഒരു കൗതുകത്തോടെ ചോദിച്ചു.

" ഇല്ല മമ്മി. ആളൊരു പ്രത്യേക ടൈപ്പ് ആണ്. ഈ വെറുതെ കാണിക്കുന്ന പ്രണയങ്ങളോടൊന്നും താല്പര്യമില്ലന്ന്. റൂബൻ ചേട്ടൻ പറയണത്, പ്രായത്തേക്കാൾ ഉപരി മെച്യൂരിറ്റി ഉള്ള സ്പേസ് ആണ് വേണ്ടതെന്ന്. സത്യം പറഞ്ഞാൽ ചേട്ടൻ ഇവിടെ മമ്മീടെ യൂണിറ്റിൽ ജോയിൻ ചെയ്തു എന്ന് അറിഞ്ഞപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നി... "
" അതെന്നാടാ…? "

" കാരണം ആള്ടെ സ്വഭാവം വച്ച് നാട്ടിലെ ഏതെങ്കിലും വലിയ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ട്രൈ ചെയ്യുമെന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷേ പെട്ടെന്ന് ദുബായിലേക്ക് വരാൻ തീരുമാനിച്ചു. എന്താണോ ഫ്യൂച്ചർ

💬 Comments

View all comments