Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
പ്ലാൻസ്... " ഫെലിക്സ് ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു.
“ നിന്റെ ലൈനൊക്കെ എന്നാ പറയുന്നു… “ സിനി വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു.
“ ഞാൻ പാവം നമ്മളെ ഒക്കെ ആരു നോക്കാനാണേ… “
“ ഉവ്വാ പഠിത്തമെങ്ങാണം ഉഴപ്പിയാലുണ്ടല്ലോ…? “
സിനി ചിരിച്ചു കൊണ്ട് പ്ലേറ്റുമെടുത്ത് കിച്ചണിലേക്ക് പോയി…
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സിനിയുടെ മനസ്സിൽ ഫെലിക്സ് പറഞ്ഞ വാക്കുകൾ ഓടിക്കൊണ്ടിരുന്നു. 'കോളേജിലെ ലെജൻഡ്', 'പ്രൊപ്പോസലുകൾ തള്ളിക്കളഞ്ഞ ആൾ', 'മെച്യൂരിറ്റി ഉള്ള സ്പേസ്'. അവൾ അറിയാതെ തന്റെ ബെഡ്റൂമിലെ ആ വലിയ കണ്ണാടിയിൽ നോക്കി… പിന്നെ എണീറ്റ് പതിയെ നടന്നു തന്റെ ബെഡ്റൂമിലെ വലിയ ഗ്ലാസ് ജനാലയിലൂടെ പുറത്തെ ദുബായ് വെളിച്ചം നോക്കി നിന്നു. നാൽപ്പത്തിയാറാം വയസ്സിലും താൻ ഒരു 'പവർഫുൾ വുമൺ' ആണെന്ന് അവൾക്കറിയാം. പക്ഷേ റൂബൻ തന്നെ നോക്കുന്നത് ഇനി ആ ഒരു അർത്ഥത്തിലാണോ… ?
പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോൾ സിനി റൂബനെ കണ്ടത് ഒരു പുതിയ കണ്ണിലൂടെയാണ്. അവൻ ഒരു ജൂനിയർ ഡോക്ടർ മാത്രമല്ല, വലിയൊരു ഫോളോവിംഗ് ഉണ്ടായിരുന്ന ഒരു ചാംപ് കൂടിയാണെന്നുള്ള ഒരു വികാരം…
" ഗുഡ് മോർണിംഗ് മാം… ഫെലിക്സ് സുഖമായി എത്തിയല്ലോ അല്ലേ…? അവൻ മെസ്സേജ് ഇട്ടിരുന്നു… “ റൂബൻ അടുത്തു വന്നു.
സിനി തന്റെ വൈറ്റ് കോട്ട് ധരിക്കുന്നതിനിടയിൽ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
" യപ്പ് ഫെലിക്സ് സുഖമായിരിക്കുന്നു. അവനു റൂബനെക്കുറിച്ച് നൂറു നാവാണെല്ലോ…? കോളേജിലെ വലിയ ഹീറോ ആയിരുന്നല്ലേ…? "
റൂബൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു പക്വതയുണ്ടായിരുന്നു.
" അതൊക്കെ
💬 Comments
View all comments