Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
കഴിഞ്ഞ കാര്യങ്ങളല്ലേ മാം. അവിടെ ഞാൻ ഹീറോ ഒക്കെ ആയിരുന്നിരിക്കാം, പക്ഷേ ഇവിടെ ഞാൻ മാമിന്റെ കൂടെ നിൽക്കുമ്പോൾ ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് തോന്നാറുള്ളത്. മാമിന്റെ ആ ഒരു പ്രഭാവം (Aura)... അത് മറ്റെന്തിനേക്കാളും വലുതാണ്... "
സിനി ആ മറുപടിയിൽ ഒന്ന് പതറിപ്പോയി. അവൻ വാക്കുകൾ കൊണ്ട് തന്നെ തലോടുകയാണോ…?
അന്ന് സന്ധ്യയോടെ ഫെലിക്സ് ഹോസ്പിറ്റലിലെത്തി. റൂബനും ഫെലിക്സും തമ്മിലുള്ള കൂടിക്കാഴ്ച സിനി ആകാംക്ഷയോടെ നോക്കി.
ഫെലിക്സ് അവനെ കണ്ട ഉടനെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു.
" റൂബൻ ചേട്ടാ...! നിങ്ങളെ ഇവിടെ ഈ യൂണിഫോമിൽ കാണുമ്പോൾ ഒരു പ്രത്യേക ലുക്ക് ആണ്... " ഫെലിക്സ് ആവേശത്തോടെ പറഞ്ഞു.
അവർ മൂന്നുപേരും ഹോസ്പിറ്റലിലെ കഫറ്റീരിയയിൽ ഇരുന്നു. ഫെലിക്സ് റൂബന്റെ പഴയ കോളേജ് വീരഗാഥകൾ സിനിയോട് വർണ്ണിച്ചു കൊണ്ടിരുന്നു. സിനി അതൊക്കെ കേട്ട് ചിരിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണ് റൂബന്റെ മുഖത്തായിരുന്നു. റൂബൻ ഇടയ്ക്ക് സിനിയെ നോക്കി ഒന്ന് പുഞ്ചിരിക്കും. ആ പുഞ്ചിരിയിൽ ഒരു രഹസ്യമുള്ളതു പോലെ സിനിക്കു തോന്നി...
" മമ്മി... റൂബൻ ചേട്ടന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒന്ന് സൂക്ഷിക്കണം. പുള്ളി വലിയൊരു ടീസർ ആണ്… " ഫെലിക്സ് തമാശയായി പറഞ്ഞു.
റൂബൻ ചായ കുടിക്കുന്നതിനിടയിൽ സിനിയുടെ കണ്ണുകളിലേക്ക് നോക്കി. " ടീസർ ഒന്നുമല്ല ഫെലിക്സ്. പക്ഷേ ചില കാര്യങ്ങൾ എനിക്ക് പെട്ടെന്ന് ഇഷ്ടപ്പെടും. അത് കിട്ടാൻ ഞാൻ എത്ര വേണമെങ്കിലും വെയിറ്റ് ചെയ്യും… കഷ്ടപ്പെടും… "
അവൻ പറഞ്ഞത് ഫെലിക്സിന് വെറുമൊരു തമാശയായിരുന്നു, പക്ഷേ സിനിക്ക് അതിന്റെ ആഴം മനസ്സിലായി. ടേബിളിന് താഴെ റൂബന്റെ
💬 Comments
View all comments