0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

ഷൂ സിനിയുടെ ഹൈഹീൽസിൽ പതുക്കെ ഒന്ന് മുട്ടി. സിനി ഞെട്ടിപ്പോയി. അവൾ കാല് പിൻവലിക്കാൻ നോക്കിയെങ്കിലും റൂബൻ തന്റെ കാല് കൊണ്ട് അവളുടെ കാലിൽ ഒരു ചെറിയ സമ്മർദ്ദം നൽകി.

അവൾ ശ്വാസം അടക്കിപ്പിടിച്ചു. മകൻ തൊട്ടടുത്ത് ഇരിക്കുമ്പോഴും റൂബൻ ഇത്രയും ബോൾഡ് ആയി പെരുമാറുന്നത് അവളെ അമ്പരപ്പിച്ചു. അതും ആദ്യമായി… അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി…

" മാം... നമുക്ക് റൗണ്ട്സിന് സമയമായില്ലേ…? " റൂബൻ വളരെ നോർമൽ ആയി ചോദിച്ചു.

സിനി എഴുന്നേറ്റു. അവളുടെ ഉള്ളിൽ ഒരു പുതിയ വികാരം നാമ്പിടുകയായിരുന്നു. ഫിലിപ്പ് നൽകാത്ത ആ ഒരു ആവേശം, അപകടം കലർന്ന ഒരു സന്തോഷം... അത് അവൾ ആസ്വദിച്ചു തുടങ്ങുകയായിരുന്നോ…?

ഡ്യൂട്ടി കഴിഞ്ഞ് രാത്രി റൂബൻ തന്റെ ഫ്ലാറ്റിലെ ബാൽക്കണിയിൽ ദുബായ് മറീനയിലെ വെളിച്ചങ്ങൾ നോക്കി നിൽക്കുകയായിരുന്നു. അവന്റെ കയ്യിലിരുന്ന ചായ തണുത്തുപോയിരിക്കുന്നു. പക്ഷേ അവന്റെ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക്, ആ മെഡിക്കൽ കോളേജ് ക്യാമ്പസിലേക്ക് പറക്കുകയായിരുന്നു…

പലരും കരുതിയത് തനിക്കു നല്ല ജോബ് ഓഫർ കിട്ടിയത് കൊണ്ടാണ് ദുബായിലേക്ക് വന്നതെന്നാണ്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. തനിക്കു സിനിയെ കാണണമായിരുന്നു. വെറുമൊരു കാഴ്ചയല്ല, അവളെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കണമായിരുന്നു…

അന്ന് ഫെലിക്സിന്റെ അഡ്മിഷൻ സമയത്ത് കോളേജ് ഇടനാഴിയിലൂടെ നടന്നുവന്ന ആ രൂപം ഇന്നും തന്റെ കണ്ണുകളിൽ ഒരു സിനിമാ സീൻ പോലെ തെളിഞ്ഞു നിൽക്കുന്നതവൻ ഓർത്തു…

ഒരു ഇളം മഞ്ഞയിൽ വെള്ളയും ഓറഞ്ചുമായി ചെറിയ വരകളുള്ള കുർത്തയും വെള്ള ഷോർട്ട് ലെഗ്ഗിങ്‌സും ആയിരുന്നു അവളുടെ വേഷം. കൈയ്യിറക്കം തീരെ കുറവായതുകൊണ്ട് അവളുടെ മിനുസമുള്ള രോമരഹിതമായ

💬 Comments

View all comments