Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
അരിച്ചുകയറുമ്പോഴാണ്...
സിനി തന്റെ യോഗ മാറ്റിൽ ഇരുന്നുകൊണ്ട് പുറത്തെ പൂന്തോട്ടത്തിലേക്ക് നോക്കി. നാൽപത്തിയാറാം വയസ്സിലും തന്റെ ഫിഗറും ഗാംഭീര്യവും നിലനിർത്താൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു…
" സിനി, ഫിയയുടെ സ്കൂളിലെ PTA മീറ്റിംഗ് ഇന്ന് ഉച്ചയ്ക്കാണെന്ന് ഓർമ്മയുണ്ടെല്ലോ…? " ഫിലിപ്പ് തന്റെ ഐപാഡിൽ വാർത്തകൾ നോക്കിക്കൊണ്ട് ചോദിച്ചു…
" ഓർമ്മയുണ്ട് ഫിലിപ്പ്… എന്റെ പത്തു മണിയുടെ സർജറി കഴിഞ്ഞാലുടൻ ഞാൻ അങ്ങോട്ട് ഇറങ്ങും... ഫിലിപ്പ് വരുന്നുണ്ടോ…? " സിനി തന്റെ മുടി ഒതുക്കിക്കൊണ്ട് ചോദിച്ചു…
" എനിക്ക് ഇന്ന് മെഡിക്കൽ ബോർഡ് മീറ്റിംഗ് ഉണ്ട്… നീ പോയാൽ മതിയല്ലോ, അല്ലേ…? " ഫിലിപ്പ് തലയുയർത്താതെ മറുപടി നൽകി.
ഇതായിരുന്നു അവരുടെ രീതി... ഉത്തരവാദിത്തങ്ങൾ ഒരു എക്സൽ ഷീറ്റിലെ എന്നപോലെ അവർ വീതം വെച്ചിരുന്നു. അതിൽ തർക്കങ്ങളില്ല, പരിഭവങ്ങളില്ല. എല്ലാം ഒരു സിസ്റ്റം പോലെ പ്രവർത്തിച്ചു പോന്നു...
സിനി തന്റെ ഹോസ്പിറ്റലിലെ ക്യാബിനിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ഒരുപിടി ഫയലുകൾ. ഇന്ന് മൂന്ന് പ്രധാന സിസേറിയൻ കേസുകളുണ്ട്…
ഇതിനിടയിൽ മകൻ ഫെലിക്സിന്റെ കോൾ വന്നു...
" മമ്മി... തിരക്കിലാണോ…? "
" അല്ല മോനൂ… പറ… എന്നാ ഉണ്ട് വിശേഷം…?
പഠിത്തമൊക്കെ എങ്ങനെ പോകുന്നു…? " സിനിയുടെ ശബ്ദത്തിൽ ഒരു പ്രത്യേക അലിഞ്ഞുചേരൽ ഉണ്ടായി…
" നന്നായി പോകുന്നു മമ്മി… എനിക്ക് അടുത്ത മാസം ഒരു ചെറിയ ബ്രേക്ക് കിട്ടും, അപ്പോൾ ഞാൻ ദുബായിലേക്ക് വരാന്നു പ്ലാൻ ചെയ്യുന്നു... പിന്നെ മമ്മി... എന്റെ കുറച്ച് സീനിയേഴ്സ് ഹൗസ് സർജൻസി കഴിഞ്ഞവരുടെ ‘സീ.വി (CV)’ ഞാൻ പപ്പയ്ക്കു ഫോർവേഡ് ചെയ്തിട്ടിണ്ട്…
💬 Comments
View all comments